സൗദി അറേബ്യയിൽ അർദ്ധരാത്രി വീടിന് തീപിടിത്തം; 4 കുട്ടികൾ വെന്ത് മരിച്ചു, 5 പെൺമക്കളെയും ഭാര്യയെയും രക്ഷപ്പെടുത്തി പിതാവ്

1 min read
Spread the love

കെയ്‌റോ: തെക്ക്-പടിഞ്ഞാറൻ സൗദി അറേബ്യയിൽ അർദ്ധരാത്രിയുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാല് കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

കുടുംബം ഉറങ്ങാൻ കിടന്നതിന് തൊട്ടുപിന്നാലെയാണ് അസീർ പ്രവിശ്യയിലെ ശരത് ഉബൈദ ഗവർണറേറ്റ് ഭാഗത്തുള്ള വീട്ടിൽ തീപിടിത്തമുണ്ടായതെന്ന് കുടുംബനാഥൻ്റെ ബന്ധു പറഞ്ഞു.

“എൻ്റെ ബന്ധുവും നാല് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും അടങ്ങുന്ന അവൻ്റെ കുടുംബം അവരുടെ വീട്ടിൽ ഉറങ്ങാൻ പോയ ഉടൻ, നാല് ആൺകുട്ടികളുടെ മുറിയിൽ നിന്ന് നിലവിളി കേൾക്കുകയും തീപടരുന്നത് കാണുകയും ചെയ്യ്തു. കസിൻ അലി ബിൻ മുഹമ്മദിനെ ഉദ്ധരിച്ച് സൗദി ന്യൂസ് പോർട്ടൽ സബ്ക് പറഞ്ഞു.

സ്‌കൂൾ ഗാർഡായ പിതാവ് തൻ്റെ അഞ്ച് പെൺമക്കളെയും ഭാര്യയെയും ഉടൻ തന്നെ വീടിന് പുറത്തെത്തിച്ച് രക്ഷിച്ചു. മൂന്ന് ആൺകുട്ടികൾ സംഭവസ്ഥലത്ത് വെച്ചും നാലാമത്തെ കുട്ടി ആശുപത്രിയിൽ വെച്ചും മരിക്കുകയായിരുന്നു.

തീപിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.

കഴിഞ്ഞ ജൂലൈയിൽ, കിഴക്കൻ സൗദി അറേബ്യയിലെ അൽ അഹ്‌സയിലെ വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ തീപിടിത്തത്തിൽ മറ്റ് നാല് കുട്ടികൾ മരിച്ചു.

വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തം താഴത്തെ നിലയിൽ ആരംഭിക്കുകയും രണ്ടാമത്തെ നിലയിലേക്ക് പടരുകയും ചെയ്തു.

തബൂക്ക് പ്രവിശ്യയിലെ ഹഖ്ൽ ഗവർണറേറ്റിലുണ്ടായ തീപിടിത്തത്തിൽ മറ്റ് നാല് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സൗദി സിവിൽ ഡിഫൻസ് അന്ന് അറിയിച്ചു. പുക ശ്വസിച്ച് ശ്വാസംമുട്ടി കുടുംബനാഥനും ഭാര്യയും രണ്ട് കുട്ടികളുമാണ് അന്ന് മരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

You May Also Like

More From Author

+ There are no comments

Add yours