ഒമാൻ: മിഡിൽ ഈസ്റ്റ് ആദ്യ ബഹിരാകാശ നിലയം നിർമ്മിക്കാൻ ഒരുങ്ങുകയാണ്. 2030ഓടെ റോക്കറ്റുകൾ വിക്ഷേപിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുകയാണ് ഒമാൻ.
തുറമുഖ പട്ടണമായ ദുക്മിൽ എല്ലാ വലിപ്പത്തിലുള്ള വിക്ഷേപണ വാഹനങ്ങൾക്കും ആതിഥേയത്വം വഹിക്കാൻ സാധിക്കുന്ന വാണിജ്യ സ്‌പേസ്‌പോർട്ട് നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്.
സ്‌പേസ്‌പോർട്ടിന്റെ മേൽനോട്ടം വഹിക്കുന്ന നാഷണൽ എയ്‌റോസ്‌പേസ് സർവീസസ് കമ്പനി (നാസ്‌കോം) പദ്ധതി പ്രഖ്യാപിച്ച് ഒരു വർഷം കഴിയുമ്പോഴാണ് മസ്കറ്റിൽ നടന്ന മിഡിൽ ഈസ്റ്റ് സ്‌പേസ് കോൺഫറൻസിൽ പുതിയ പദ്ധതികൾ വെളിപ്പെടുത്തിയിരിക്കുന്നത്.
2030 ഓടെ സ്‌പേസ് പോർട്ട് പൂർണമായി പ്രവർത്തനക്ഷമമാകുമെന്നും നാസ്‌കോം ചെയർമാൻ അസാൻ അൽ സെയ്ദ്(Azzan Al Said) പറഞ്ഞു. എല്ലാ വലുപ്പത്തിലുള്ള വിക്ഷേപണ വാഹനങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വലിയ ബഹിരാകാശ പോർട്ടിനാണ് പദ്ധതിയിട്ടിരിക്കുന്നത്.
+ There are no comments
Add yours