ദുബായിൽ പുതുവത്സര രാവിൽ ഉറക്കമില്ലാതെ മെട്രോയും, ട്രാമും ഓടും

0 min read
Spread the love

ദുബായ്: പുതുവർഷ ആഘോഷ രാവിൽ നിലയ്ക്കാത്ത സർവീസുമായി ദുബായ് മെട്രോയും ട്രാമും. 40 മണിക്കൂർ ഇടതടവില്ലാത്ത സർവീസ് 31നു രാവിലെ ആരംഭിക്കും. മെട്രോ രാവിലെ 8 മുതൽ പൂർണമായും ഓടും. ട്രാം രാവിലെ 9ന് സർവീസ് ആരംഭിച്ചു ജനുവരി രണ്ട് പുലർച്ച 1 മണിവരെ സർവീസ് നടത്തും.

230 ബസുകളും സൗജന്യമായി ഓടിക്കാൻ ആലോചനയുണ്ട്. നഗരത്തിലെ ഗതാഗത കുരുക്ക് പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ സൗജന്യ സർവീസുകൾക്ക് ഒരുങ്ങുന്നത്. അൽവാസലിലും അൽ ജാഫ്‌ലിയയിലും 900 അധിക പാർക്കിങ് കേന്ദ്രങ്ങൾ കൂടി ക്രമീകരിച്ചിട്ടുണ്ട്.

31ന് ട്രാഫിക് സിഗ്നലുകളിലും മാറ്റമുണ്ടാകും. തിരക്ക് അനുസരിച്ച് ട്രാഫിക് നിർദേശങ്ങൾ വന്നുകൊണ്ടിരിക്കും. ഇതു പ്രകാരമായിരിക്കും വാഹനങ്ങൾ സഞ്ചരിക്കേണ്ടത്. ബസുകളുടെ പിക്ക് അപ് പോയിന്റുകളും സിഗ്നൽ ബോർഡുകളിൽ കാണാം.

You May Also Like

More From Author

+ There are no comments

Add yours