ദുബായ്: ദുബായിയുടെ ആകാശത്ത് ഇന്ന് ഉൽക്കാവർഷം ദൃശ്യമാകും. ദുബായ് നിവാസികൾക്കും സന്ദർശകർക്കും ജനുവരി 4 ന് അൽ ഖുദ്ര മരുഭൂമിയിലെ പ്രത്യേക കേന്ദ്രത്തിൽ ഉൽക്കാവർഷം കാണാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഇത്തവണ നടക്കുന്ന ഉൽക്കാവർഷം ആകാശത്ത് വിസ്മയകരമായ പ്രകാശവലയം തീർക്കുമെന്നാണ് ദുബായ് അസ്ട്രോണമി ഗ്രൂപ്പ് അഭിപ്രായപ്പെടുന്നത്. ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളിൽ മണിക്കൂറിൽ 60 അല്ലെങ്കിൽ അതിലധികമോ ഉൽക്കകൾ ഭൂമിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ന് ദുബായിയുടെ ആകാശത്ത് ദൃശ്യമാകുന്ന ഉൽക്കാവർഷം നേരിട്ട് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്നതാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ദുബായ് അസ്ട്രോണമി ഗ്രൂപ്പിന്റെ അഭിപ്രായത്തിൽ, കുറഞ്ഞ പ്രകാശ മലിനീകരണമുള്ള അൽ ഖുദ്ര മരുഭൂമിയിൽ നിന്ന് ഉൽക്കാവർഷത്തെ നിരീക്ഷിക്കുന്നതിന് അനുയോജ്യമായ സാഹചര്യമുണ്ടെന്നാണ് കരുതപ്പെടുന്നത്.
+ There are no comments
Add yours