താമസസ്ഥലവും ഇനി ബ്രാൻഡഡ്ഡ്; മെഴ്സിഡസ് ബെൻസിന്റെ ആദ്യ റെസിഡൻഷ്യൽ ടവർ ദുബായിൽ

1 min read
Spread the love

ദുബായ്: ലോക പ്രശസ്ത കാർ നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസ് ദുബായിൽ ആദ്യ റെസിഡൻഷ്യൽ ടവർ ഒരുങ്ങുന്നു. എമിറാത്തി ഡെവലപ്പർ ബിൻഗാട്ടി(Emirati developer Binghatti)യുമായി സഹകരിച്ച് ദുബായിയുടെ ഹൃദയഭാ​ഗത്ത് അംബരചുംബിയായ കെട്ടിടമാണ് മെഴ്സിഡസ് ബെൻസ് ഒരുക്കുന്നത്.

65 നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടം നഗരത്തിൽ നിന്ന് ഏകദേശം 1,118 അടി ഉയരത്തിൽ – ദുബായ് മാൾ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ബുർജ് ഖലീഫ എന്നിവയ്ക്ക് സമീപമാണ് സജ്ജീകരിച്ചിരിക്കുന്നത്.

ലോകത്തിലെ ആദ്യത്തെ ബ്രാൻഡഡ് ആഢംബര വസതി നിർമ്മിക്കുവാൻ മെഴ്സിഡസ് ബെൻസിനൊപ്പം പങ്കാളികളാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ബിൻഗാട്ടി സിഇഒ മുഹമ്മദ് ബിൻ​ഗാട്ടി(Muhammad BinGhatti) പറഞ്ഞു. ഒരു വർഷത്തിലേറെയായി റസിഡൻഷ്യൽ ടവറിന്റെ നിർമ്മാണ പ്രവൃത്തികൾ തുടങ്ങിയിട്ട്.

താമസസ്ഥലവും ഒരു ബ്രാന്റിന്റെ പേരിൽ അറിയപ്പെടണം എന്ന ആശയമാണ് മെഴ്സിഡസ് ബെൻസിന്റെ ഈ റസിഡൻഷ്യൽ ടവറിന് പിന്നിൽ. പദ്ധതിയുടെ പൂർത്തീകരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. 2024 ജനുവരിയിൽ ദുബായിൽ നടക്കുന്ന മെഴ്സിഡസ് ബെൻസ് റെസിഡൻഷ്യൽ ടവറിന്റെ ലോഞ്ച് ഇവന്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

You May Also Like

More From Author

+ There are no comments

Add yours