മെഴ്സിഡസ് ബെൻസിന്റെ ആഡംബര ബ്രാന്റഡ് റെസിഡൻസ്; ദുബായ് കമ്പനിയുമായി ഒപ്പുവച്ചു

1 min read
Spread the love

ദുബായ്: മെഴ്‌സിഡസ് ബെൻസും ദുബായ് ആസ്ഥാനമായുള്ള ബിൻഹാട്ടി പ്രോപ്പർട്ടിയും സംയൂക്ത സഹകരണത്തോടെ ദുബായി അത്യാഢംബര ബ്രാന്റഡ് റെസിഡൻസ് ആരംഭിക്കുന്നു. ദുബായിലെ മൈദാൻ ഹോട്ടലിൽ പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനം നടന്നു.

വാഹനത്തിൻ്റെയും വാസ്തുവിദ്യയുടെയും ലോകത്തെ സമന്വയിപ്പിക്കുന്ന പുതിയ അത്യാധുനിക സംരംഭത്തിനാണ് മെഴ്സിഡസ് ബെൻസും ബിൻഹാട്ടി പ്രോപ്പർട്ടിയും കൈക്കോർക്കുന്നത്. 65 നിലകളുള്ള റെസിഡൻഷ്യൽ ടവർ ദുബായിലെ അത്യാഢംബര നിർമ്മിതിയായിരിക്കും.

റെസിഡൻഷ്യൽ ലിവിംഗ് സ്പേസുകളിലേക്ക് മെഴ്സിഡസ് ബെൻസ് എന്ന ബ്രാന്റ് കൊണ്ട് വരികയാണ് മെഴ്സിഡസിന്റെ ലക്ഷ്യം. റെസ്റ്റോറൻ്റുകൾ, സ്‌പോർട്‌സ്, വെൽനസ് സോണുകൾ, ലോഞ്ചുകൾ, നോൺ-ഓട്ടോമോട്ടീവ് റീട്ടെയിൽ, എക്‌സിബിഷൻ സ്‌പെയ്‌സുകൾ, പാർക്കിംഗ് എന്നിവ ഉൾപ്പെടുന്ന റെസിഡൻഷ്യൽ ടവർ ആയിരിക്കും ദുബായിൽ ഉയരുക.

ഓട്ടോമോട്ടീവിൽ നിന്ന് വാസ്തുവിദ്യയിലേക്ക്

മികച്ച വാസ്തുവിദ്യകളാൽ ഒരു കെട്ടിടത്തെ ഏറ്റവും മികച്ച ബ്രാൻഡഡ് ഉത്പ്പനങ്ങൾ കൊണ്ട് നിർമ്മിച്ചെടുക്കുകയും, അത്യാഢംബര നിർമ്മിതിയായി മാറ്റുകയും ചെയ്യുന്ന അതി പ്രശസ്തമായ കമ്പനിയാണ് ദുബായ് ആസ്ഥാനമായുള്ള ബിൻഹാട്ടി പ്രോപ്പർട്ടീസ്. അൾട്രാ മോഡേൺ മെഴ്‌സിഡസ്-ബെൻസ് കാറുകളിൽ ഒഴുകുന്ന വരകളെ അനുസ്മരിപ്പിക്കുന്ന രാജകീയമായ രൂപകൽപ്പനയാണ് ബിൻഹാട്ടി വാസ്തുവിദ്യകളിൽ പരീക്ഷിക്കുന്നത്. മെഴ്‌സിഡസ് ബെൻസും ബിൻഹാട്ടിയും കൈ കോർക്കുമ്പോൾ ദുബായിൽ ആദ്യമായി ഒരു താമസ കെട്ടിടം ബ്രാന്റ് ആകാൻ പോവുകയാണ്.

341 മീറ്റർ (1,118 അടി) വരെ ഉയരുന്ന ഹൈപ്പർ-ടവർ തടസ്സമില്ലാത്ത കാഴ്ചകളോടെ നഗരത്തിൻ്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ലോകപ്രശസ്തമായ ബുർജ് ഖലീഫ സ്ഥിതി ചെയ്യുന്ന ഡൗൺടൗൺ ദുബായിലാണ് മെഴ്സിഡസ് ബെൻസിന്റെ ടവറും ഒരുങ്ങുന്നത്.

രണ്ട് മുതൽ നാല് വരെ കിടപ്പുമുറി യൂണിറ്റുകളും അഞ്ച് പെൻ്റ്‌ഹൗസുകളും അടങ്ങുന്ന 150 വസതികളാണ് ടവറിനുള്ളിൽ ബിൻഹാട്ടി രൂപകൽപ്പന ചെയ്യുക. ഓരോ വസതിയും മികച്ച ബ്രാന്റഡ് അനുഭവം നൽകും. ഒരു ഫ്രെയിം പോലെ ടവറിൻ്റെ മുഴുവൻ വോളിയവും ഉൾക്കൊള്ളുന്ന ​ഗ്ലാസ്സ് ഫ്രെയിമുകളാണ് ടവറിന്റെ പുറത്ത് നിന്നുള്ള ആകർഷണം. കെട്ടിടം ഉയർന്ന നിലവാരമുള്ള താമസസൗകര്യമാണ് വാ​ഗ്ദാനം ചെയ്യുന്നത്.

You May Also Like

More From Author

+ There are no comments

Add yours