വീട്ടുജോലിക്ക് എത്തുന്നവർക്ക് മെഡിക്കൽ പരിശോധന നിർബന്ധം – കുവൈത്ത്

0 min read
Spread the love

കുവൈറ്റ്: രാജ്യത്തെ വീട്ടുജോലിക്കാർക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി കുവെെറ്റ്. മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മറ്റു രാജ്യങ്ങളിൽ നിന്നും കുവെെറ്റിലേക്ക് വരുന്ന ഗാർഹിക തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാകും. ഒരു തരത്തിലുള്ള നിയമ ലംഘനങ്ങളും അംഗീകരിക്കില്ല. തൊഴിലാളികൾ ജോലി ചെയ്യാൻ യോഗ്യരാണെന്ന് ഉറപ്പാക്കുന്ന മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. നിയമം ലംഘിക്കുന്നവർക്കെതിരെ കനത്ത ശിക്ഷയുണ്ടാകും.

നേരത്തെ വീട്ടുജോലിക്കായി കുവൈറ്റിൽ എത്തുന്നവർക്ക് മെഡിക്കൽ പരിശോധന നിർബന്ധമായിരുന്നില്ല. അത്തരം സാഹചര്യം ദുരുപയോ​ഗം ചെയ്യ്ത് പലരും കുവൈറ്റിൽ എത്തിയതായും വീട്ടുക്കാർ കബളിപ്പിക്കപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours