എൽപിജി വിതരണ നിയമം ലംഘിച്ചാൽ പരമാവധി പിഴ 5 മില്യൺ റിയാൽ; കടുപ്പിച്ച് സൗദി

0 min read
Spread the love

സൗദി: പാർപ്പിട, വാണിജ്യ ആവശ്യങ്ങൾക്കുള്ള ഡ്രൈ ഗ്യാസ്, ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) എന്നിവയുടെ വിതരണ പ്രവർത്തനങ്ങൾക്കുള്ള നിയമ ലംഘനങ്ങളുടെ കരട് പട്ടിക സൗദി ഊർജ്ജ മന്ത്രാലയം അവതരിപ്പിച്ചു. നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് പരമാവധി 5 മില്യൺ റിയാൽ പിഴ ചുമത്തും.

എൽപിജി അല്ലെങ്കിൽ പാചക വാതകം വിതരണം ചെയ്യുന്നതിനും വിൽക്കുന്നതിനുമുള്ള സേവനം നൽകുന്നതിനുള്ള ഗൈഡ്, ലൈസൻസിന്റെ നിബന്ധനകൾ എന്തൊക്കയാണ് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പുതുക്കിയ നിയമത്തിൽ പറയുന്നു. മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനങ്ങൾ, പിഴയുടെ രീതികൾ എന്നീ കാര്യങ്ങളും നിയമത്തിൽ പറയുന്നുണ്ട്.

നിയമം ലംഘിക്കപ്പെട്ടാൽ പിഴയ്ക്ക് പുറമേ 1 വർഷത്തേക്ക് ഭാഗികമായോ പൂർണ്ണമായോ പ്രവർത്തനം നിർത്തിവയ്ക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യുന്നു.

ലൈസൻസില്ലാതെ ഏതെങ്കിലും കേന്ദ്രത്തിൽ ചെന്ന് അവിടെയുള്ളവരെ സ്വാധീനിച്ച് ഡ്രൈ ഗ്യാസ്, ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) എന്നിവ ശേഖരിക്കുക, കടത്തുക, വിതരണം ചെയ്യുക എന്നിവയാണ് കർശനമായ കുറ്റങ്ങൾ. മാത്രമല്ല ഇത്തരം കേന്ദ്രങ്ങളിലുള്ള ജീവനക്കാർ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രവർത്തിച്ചാലും പിഴ ചുമത്തപ്പെടുകയും ലൈസൻസ് റദ്ദാക്കപ്പെടുകയും ചെയ്യും.

You May Also Like

More From Author

+ There are no comments

Add yours