ഖത്തർ: ലോകമെങ്ങുമുള്ള ഫാൽകൺ പ്രേമികളെ ആകർഷിക്കുന്ന മർമി ഫെസ്റ്റിവൽ ജനുവരി ഒന്നിന് തുടങ്ങും. അൽ ഗന്നാസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ രജിസ്ട്രേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.ഖത്തർ ഇന്റർനാഷണൽ ഫാൽക്കൺസ് ആന്റ് ഹണ്ടിങ് ഫെസ്റ്റിവലിന്റെ 15ാമത് പതിപ്പാണ് ജനുവരിയിൽ നടക്കുന്നത്.
മർമിയുടെ ഭാഗമാകുന്നതിന് നേരിട്ടുള്ള രജിസ്ട്രേഷൻ ചൊവ്വാഴ്ച സമാപിച്ചിരുന്നു.എന്നാൽ ഓൺലൈൻ രജിസ്ട്രേഷൻ തിങ്കളാഴ്ച രാത്രി 11 വരെ തുടരും.
ജനുവരി ഒന്ന് മുതൽ 27 വരെയാണ് വിവിധ മത്സരങ്ങളോടെ മർമി ഫെസ്റ്റിവൽ നടക്കുന്നത്. ഖത്തറിൽ ഫാൽക്കൺ പക്ഷിയെ വളർത്തുന്നവരും പരിചരിക്കുന്നവരും ഫാൽകൺ പ്രേമികളും ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മ കൂടിയാണ് അൽ ഗന്നാസ് അസോസിയേഷൻ.
ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ എല്ലാ വർഷവും അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന മർമി ഫെസ്റ്റിവലിനോടനുബന്ധിച്ച് നിരവധി ടൂർണമെന്റുകളും മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഹുബാറ പക്ഷികളെ വേട്ടയാടാൻ ഫാൽക്കണുകളെ അഴിച്ചുവിടുന്ന അൽ തലാഅ ഇവയിൽ പ്രധാന മത്സരമാണ്.
+ There are no comments
Add yours