കെയ്‌റോ: ഒരാൾ ഒട്ടകത്തിന് 500 റിയാൽ തീറ്റയായി നൽകുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധത്തിനിടയാക്കുകയും അറസ്റ്റിലേക്ക് നയിക്കുകയും ചെയ്തു.
പുറത്ത് വിട്ടിരിക്കുന്ന വീഡിയോയിൽ ഒട്ടകത്തിന് യുവാവ് ഭക്ഷമായി നോട്ട് നൽകുന്നതാണുള്ളത്. ഇയാളെ അറസ്റ്റ് ചെയ്യാൻ ഈ വീഡിയോ തന്നെ തെളിവായി മതിയെന്ന് പോലീസ് അറിയിച്ചു.
മാത്രമല്ല, റിയാദിൻ്റെ വടക്ക് കിഴക്ക് അൽ ദവാദ്മി ഗവർണറേറ്റിൽ വെച്ച് ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തതായും ഒരു നോട്ട് മനഃപൂർവം കേടുവരുത്തുകയും വീഡിയോ ക്ലിപ്പിൽ നിയമവിരുദ്ധമായ പ്രവൃത്തി പരസ്യപ്പെടുത്തുകയും ചെയ്തുവെന്ന് സൗദി പോലീസ് പ്രതികരിച്ചു.
കിംഗ്ഡം പബ്ലിക് സെക്യൂരിറ്റി ഡയറക്‌ടറേറ്റ് ഔദ്യോഗികമായി ഈ വീഡിയോ പോസ്റ്റ് ചെയ്തു, അറസ്റ്റിന് ശേഷം വീഡിയോയിൽ കാണുന്ന കൈകൾ പുറകിൽ കെട്ടിയ ആളാണ് പ്രതി. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.
+ There are no comments
Add yours