യുഎഇയിലെ ലേബർ ക്യാമ്പുകളിൽ ഇഫ്താർ സം​ഗമം നടത്തി മമ്മൂട്ടി ആരാധകർ

0 min read
Spread the love

ദുബായ്: മമ്മൂട്ടി ഫാൻസ് യുഎഇ ചാപ്റ്ററിന്റെ കീഴിൽ അബുദാബി അൽ ഐൻ അജ്‌മാൻ ദുബായ് എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ ലേബർ ക്യാമ്പുകളിലായി ഇഫ്ത്താർ സംഗമം നടത്തി.

ദുബായ് അജ്‌മാൻ യൂണിറ്റുകൾ ഷാർജയിലെ സജ്‌ജ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചും മോഡൽ സർവീസ് സൊസൈറ്റിയുമായി സഹകരിച്ചും രണ്ട് ഘട്ടമായാണ് ഇഫ്‌താർ സംഘടിപ്പിച്ചത്.

ഏകദേശം മുവ്വായിരത്തി അഞ്ഞൂറിലധികം ഇഫ്‌താർ കിറ്റുകളാണ് നാല് യൂണിറ്റുകളും ചേർന്ന് വിതരണം ചെയ്‌തത്‌ എന്ന് മമ്മൂട്ടി ഫാൻസ്‌ യുഎഇ ട്രെഷറർ ജഹാസ് അഷ്‌റഫ് അറിയിച്ചു. ശബീക്ക് വെള്ളാറ, അഫ്‌സൽ എന്നിവർ ദുബായ് ക്യാമ്പിനും സനിൽ ശിവൻപിള്ള, റാഷിക് എന്നിവർ അജ്‌മാൻ ക്യാമ്പിനും നേതൃത്വം നൽകി.

അബുദാബി യുണിറ്റ് മുസഫ്ഫ സനയ്യ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചാണ് ഇഫ്‌താർ സംഘടിപ്പിച്ചത്. ഹംസ ആലിപ്പറമ്പ്, ആസിഫ് പന്തളം എന്നിവർ അബുദാബി ക്യാമ്പിന് നേതൃത്വം നൽകി

അൽ ഐൻ യൂണിറ്റ് അക്വലിയ മേസ് ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചാണ് ഇഫ്‌താർ ഇഫ്‌താർ സംഘടിപ്പിച്ചത്. നജീബ് റഹ്മാൻ സിന്റോ ആന്റണി എന്നിവർ അൽ ഐൻ ക്യാമ്പിന് നേതൃത്വം നൽകി

മമ്മൂട്ടി ഫാൻസ് യു എ ഇ പ്രസിഡൻറ് മൻസൂർ സാദിക്ക്, സെക്രെട്ടറി ജിന്റോ ജോസഫ് , രക്ഷാധികാരികളായ അഹമ്മദ് ഷമീം ശിഹാബ് കപ്പാറത്തു തുടങ്ങി നൂറോളം ഫാൻസ്‌ അംഗങ്ങളും വിവിധ ക്യാമ്പുകളിൽ പങ്കെടുത്തു.

You May Also Like

More From Author

+ There are no comments

Add yours