ദുബായ്: ദുബായിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായ മലയാളി യുവതി കൊല്ലപ്പെട്ടു. തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനിയായ ആനി മോള്‍ ഗില്‍ഡ (26) യാണ് മരിച്ചത്.
പ്രതിയായ സുഹൃത്തിനെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ദുബായ് വിമാനത്താവളത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ദുബായിലെ കറാമയില്‍ നാലാം തിയതിയാണ് സംഭവം നടന്നത്.
കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകർ അറിയിച്ചു.
+ There are no comments
Add yours