ഏറ്റവും സമ്പന്നരായ പ്രവാസി ഇന്ത്യക്കാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടി എംഎ യൂസഫലി

0 min read
Spread the love

ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം 2024ലെ ഏറ്റവും സമ്പന്നരായ പ്രവാസി ഇന്ത്യക്കാരുടെ പട്ടികയിൽ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയർമാനുമായ എം.എ യൂസുഫലി ആദ്യ പത്തിൽ ഇടം നേടി. 55,000 കോടി സമ്പാദ്യവുമായി എട്ടാം സ്ഥാനത്താണ് അദ്ദേഹം.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് ഇന്ത്യൻ വ്യവസായികളാണ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഗോപിചന്ദ് ഹിന്ദുജ ആൻഡ് ഫാമിലി, എൽ.എൻ. മിത്തൽ ആൻഡ് ഫാമിലി, അനിൽ അഗർവാൾ ആൻഡ് ഫാമിലി എന്നിവരാണ് എൻ.ആർ.ഐ സമ്പന്ന പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാർ. 1,92,700 കോടിയാണ് ഗോപിചന്ദ് ഹിന്ദുജയുടെ കുടുംബത്തിന്റെയും ആസ്തി. എൽ.എൻ. മിത്തലിന് 1,60,900 കോടിയുടെയും അനിൽ അഗർവാളിന് 1,11,400 കോടിയുടെയും ആസ്തിയാണുള്ളത്.

ഷാപൂർ പല്ലോഞ്ജി മിസ്ത്രി, ജയ് ചൗധരി,ശ്രീ പ്രകാശ് ലോഹിയ, വിവേക് ചാന്ദ് സെഹ്ഗൽ ആൻഡ് ഫാമിലി, യൂസഫലി എം.എ, രാകേഷ് ഗാങ്‍വാൾ ആൻഡ് ഫാമിലി, റൊമേഷ് ടി. വധിവാനി എന്നിവരാണ് പട്ടികയിലെ മറ്റ് ശതകോടീശ്വരൻമാർ.

അതേസമയം, മലയാളികളിൽ ഒന്നാം സ്ഥാനത്താണ് യൂസുഫലി. ഹുറുൺ ഇന്ത്യയുടെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 40ാം സ്ഥാനത്തുമാണ്. ലോകമെമ്പാടും ലുലു ഗ്രൂപ്പിന് ഹൈപ്പർമാർക്കറ്റ് ശൃംഖലകളും ഷോപ്പിംഗ് മാളുകളുമുണ്ട്. അബുദബി ആസ്ഥാനമായാണ് യൂസഫലി പ്രവർത്തിക്കുന്നത്. ലണ്ടനിലാണ് ശ്രീ പ്രകാശ് ലോഹ്യയുടെയും ബിസിനസ്.

You May Also Like

More From Author

+ There are no comments

Add yours