ലുലു റീട്ടെയിൽ അതിൻ്റെ റെക്കോർഡ് ഭേദിച്ച ഇനീഷ്യൽ പബ്ലിക് ഓഫറിംഗിനെ (ഐപിഒ) തുടർന്ന് വ്യാഴാഴ്ച അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്സ്) വ്യാപാരം ആരംഭിച്ചു.
ഐപിഒ 6.32 ബില്യൺ ദിർഹത്തിൻ്റെ മൊത്ത വരുമാനം സമാഹരിച്ചു, ഈ വർഷം ഇതുവരെ യുഎഇയിലെ ഏറ്റവും വലിയ ഓഫറായി ഇത് മാറി.
അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു ചെയർമാൻ എംഎ യൂസഫലി എന്നിവർ ചേർന്ന് ബെൽ റിങ്ങ് മുഴക്കി ട്രേഡിങ്ങിന് തുടക്കംകുറിച്ചു. സർക്കാർ പ്രതിനിധികൾ ഉൾപ്പടെ ബെൽ റിങ്ങ് സെറിമണിക്ക് സാക്ഷിയായി. ജിസിസിയിലെ നിക്ഷേപകരും ലോകത്തെ വിവിധിയടങ്ങളിലെ ലുലു ജീവനക്കാരും ഉപഭോക്താക്കളും ഉൾപ്പടെ ലൈവ് സ്ട്രീമിങ്ങിലൂടെ ട്രേഡിങ്ങിന് തുടക്കംകുറിച്ച നിമിഷത്തിൽ ഭാഗമായി.
യുഎഇയുടെയും ജിസിസിയുടെയും വികസനത്തിന് ലുലു നൽകിയ പങ്കാളിത്വം മാതൃകാപരമാണെന്നും പൊതുപങ്കാളിത്വത്തിലേക്ക് കടന്നതോടെ കൂടുതൽ ജനകീയമാവുകയാണ് ലുലുവെന്നും യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി പറഞ്ഞു. യുഎഇ ഉൾപ്പടെ അറബ് രാജ്യങ്ങളിലെയും വിദേശ നിക്ഷേപകരുടെയും മികച്ച പങ്കാളിത്വമാണ് ലുലു റീട്ടെയ്ൽ ഓഹരികൾക്ക് ഉള്ളത്. ലിസ്റ്റിങ്ങ് ശേഷവും റീട്ടെയ്ൽ നിക്ഷേപകരിൽ നിന്ന് മികച്ച ഡിമാൻഡ് ലുലു റീട്ടെയ്ലിന് ലഭിക്കുമെന്നാണ് വിലയിരുത്തൽ.
+ There are no comments
Add yours