ഭക്ഷണവും വെള്ളവുമില്ലാതെ ഒറ്റയ്ക്ക് മരുഭൂമിയിൽ; ജീവിതത്തിനും മരണത്തിനുമിടയിലെ നാല് ദിനരാത്രങ്ങൾ വിവരിച്ച് എമിറാത്തി യുവാവ്

1 min read
Spread the love

മരുഭൂമിയിൽ കുടുങ്ങിപോയ ഒട്ടനവധി മനുഷ്യരുടെ കഥ നമുക്കറിയാം. സൗദി അറേബ്യയിൽ കഴിഞ്ഞ മാസം അത്തരമൊരു സംഭവമുണ്ടായി. അഹമ്മദ് അൽ മെൻഹാലി (39) എന്ന സർക്കാർ ഉദ്യോ​ഗസ്ഥൻ ഈ ഭൂമിയിലെ തന്നെ ഏറ്റവും വലിയ മരുഭൂമികളിലൊന്നായ എംപ്റ്റി ക്വാർട്ടർ എന്നറിയപ്പെടുന്ന റബ് അൽ ഖാലിയിൽ നാല് ദിവസമാണ് പുറംലോകവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ട് കുടുങ്ങി കിടന്നത്.

തന്റെ കുടുംബത്തോടൊപ്പം ചേരുന്നതിനായി അൽ മെൻഹാലി തൻ്റെ ഫാമിലേക്ക് കാറിൽ യാത്ര തിരിച്ചതായിരുന്നു. രുഭൂമിയിലെ പ്രധാന റോഡിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ഫാം. 350 കിലോമീറ്റർ പിന്നിട്ടപ്പോൾ തൻ്റെ കാറിൽ പെട്രോൾ തീരാറായെന്ന് മനസ്സിലാക്കിയ മെൻഹാലി ഒരു കുറുക്കുവഴിയിലൂടെ പെട്ടന്നെത്താമെന്ന് ധരിച്ചു. പക്ഷേ വീണ്ടും കുറച്ച് ദൂരം പിന്നിട്ടപ്പോൾ വാഹനത്തിന്റെ ടയറുകൾ മണ്ണിൽ താഴ്ന്ന് പോയി. എല്ലാ ടയറുകളും മണൽ കൊണ്ട് മൂടി നെറ്റ്‍വർക്ക് ലഭിക്കാതെ മെൻഹാലി ആ മരുഭൂമിയിൽ കുടുങ്ങി. “എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സാഹചര്യമായിരുന്നു അത്,” എന്നാണ് പിന്നീട് ഈ സംഭവത്തെ കുറിച്ച് വിവരിക്കുമ്പോൾ മെൻഹാലി പറഞ്ഞത്. എന്ത് ചെയ്യണമെന്നറിയാതെ ജീവിതത്തിനും മരണത്തിനുമിടയിൽ 4 ദിവസമാണ് ആ യുവാവ് മരുഭൂമിയിൽ കഴിഞ്ഞത്.

ഒടുവിൽ മെൻഹാലിയെ അന്വേഷിച്ചെത്തിയ രക്ഷാദൗത്യ സംഘം അദ്ദേഹത്തെ കണ്ടെത്തി. സൗദി അറേബ്യയിലെ സർക്കാർ ഉദ്യോ​ഗസ്ഥനായ മെൻഹാലി തന്റെ ഭാര്യയ്ക്കും 3 കുട്ടികൾക്കുമൊപ്പം ഫാമിൽ ഒന്നിച്ചു ചേരുന്നതിന് വേണ്ടിയായിരുന്നു യാത്ര തിരിച്ചത്. “ഞാൻ അല്ലാഹുവിൽ വിശ്വാസമർപ്പിക്കുകയും മറ്റുള്ളവർ രക്ഷപ്പെടുത്തുമെന്ന് വിശ്വസിച്ച് കാറിൽ തന്നെയിരിക്കാൻ തീരുമാനിക്കുകയുമായിരുന്നു“. മെൻഹാലി പറയുന്നു.

ഫാമിൽ എത്താമെന്ന് പറ‍ഞ്ഞ സമയം കഴിഞ്ഞിട്ടും മെൻഹാലിയെ കാണാതായതോടെ പരിഭ്രാന്തിയിലായ അദ്ദേഹത്തിൻരെ ഭാര്യ സഹോദരൻമാരെ വിവരമറിയിച്ചു. ഉടൻ തന്നെ ഇവർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. രാജ്യത്തെ യാബ്രീൻ പോലീസ് സ്റ്റേഷനിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് സൗദി സെർച്ച് ആൻഡ് റെസ്‌ക്യൂ ഓർഗനൈസേഷൻ എഫ്എഒ, നൂറുകണക്കിന് സന്നദ്ധപ്രവർത്തകരുമായി സഹകരിച്ച് മെൻഹാസിക്കായി അന്വേഷണമാരംഭിച്ചു.

യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകർക്ക് പെട്രോളും ഭക്ഷണവും ഉപകരണങ്ങളും നൽകി വിപുലമായ തിരച്ചിൽ നടത്തി. ഒടുവിലവർ മെൻഹാലിയെ കണ്ടെത്തുകയായിരുന്നു.

ആ നാല് ദിവസങ്ങൽ തൻരെ ജീവിതത്തിലൂടെ എങ്ങനെ കടന്നു പോയെന്ന് വിവരിക്കാൻ തനിക്കാവില്ലെന്നും, ജീവനോടെ തിരിച്ചെത്തിയത് മഹാഭാ​ഗ്യമായി കാണുന്നുവെന്നും മെൻഹാലി പറഞ്ഞു. ആ മരുഭൂമിയിൽ മറ്റാരുമില്ലായിരുന്നു…, ഒരു ശബ്ദം പോലും ഞാൻ കേട്ടില്ല, ഒരു മൃ​ഗത്തെയും ഞാൻ കണ്ടില്ല ഞാനും മണലും മാത്രം…! ജീവിതം തിരികെ ലഭിച്ച സന്തോഷത്തോടെ മെൻഹാലി പറയുന്നു

You May Also Like

More From Author

+ There are no comments

Add yours