ലിപ് ഫില്ലർ ഇഞ്ചക്ഷൻ; എട്ട് വയസ്സുകാരിക്ക് ചുണ്ടിന് സർജറി – ബ്യൂട്ടി ക്ലിനിക്ക് അടച്ചു പൂട്ടി കുവെെറ്റ്

1 min read
Spread the love

കുവൈറ്റ്: കുവൈറ്റിൽ എട്ട് വയസ്സുകാരിക്ക് ചുണ്ട് മനോഹരമാക്കാൻ സർജറി നടത്തിയ ബ്യൂട്ടി ക്ലിനിക്ക് അടച്ചു പൂട്ടി. ലിപ് ഫില്ലർ ഇഞ്ചക്ഷൻ എടുത്ത സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി പുറത്തുവന്നതോടെയാണ് കുവെെറ്റിൽ വിവാദങ്ങൾ ഉയരുന്നത്. ഡെർമെറ്റോളജി ആൻഡ് ബ്യൂട്ടി ക്ലിനിക്ക് കുവെെറ്റ് അധികൃതർ അടച്ചു പൂട്ടി.

ക്ലിനിക്കിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു. കുവെെറ്റിലെ വ്ലോഗർ സാറ അൽ കന്ദാരി(Sarah Al Kandari) സ്‌നാപ് ചാറ്റിൽ പങ്കുവെച്ച വീഡിയോയെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ തരത്തിലുള്ള വിമർശനങ്ങൾ ആണ് ഉയർന്നത്.

സാറ അൽ കന്ദാരി തന്റെ മകൾക്ക് ലിപ് ഫില്ലർ ഇഞ്ചക്ഷൻ നൽകുന്ന വീഡിയോയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. കന്ദാരിയുടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ പങ്കുവെച്ച് സംഭവം വലിയ രീതിയിൽ വെെറലായി.

തന്റെ മകളുമായി കോസ്‌മെറ്റിക് ചികിത്സക്കായി കടന്നു പോകുന്നതും എന്തെല്ലാം കാര്യങ്ങൾ ആണ് ചെയ്യാൻ പോകുന്നത് എന്നത് വ്യക്തമാക്കുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.’ഫ്രഞ്ച് ലിപ്‌സ്’ എന്ന് പരാമർശിക്കുന്ന ചികിത്സാരീതിയാണ് വ്ലോഗർ തന്റെ മകൾക്ക് വേണ്ടി ചെയ്തത്. മകൾക്ക് ലിപ് ഫില്ലർ ഇഞ്ചക്ഷൻ ചെയ്യുന്നതും.

അതിന് ശേഷവും മുമ്പും ഉള്ള വീഡിയോ ഇവർ പങ്കുവെച്ചിട്ടുണ്ട്. ഇത് രണ്ടാമത്തെ തവണയാണ് കുട്ടിയിൽ ഈ ചികിത്സാ രീതി നടത്തുന്നത് എന്ന് ഇവർ വീഡിയോയിൽ പറയുന്നുണ്ട്.കോസ്‌മെറ്റിക് ചികിത്സ നടത്തിയത് നിരുത്തരവാദപരമായ പെരുമാറ്റമാണ് എന്നാണ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്ന വാദം.

എട്ടുവയസുകാരിയായ കുട്ടിയെ ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യിപ്പിച്ചതാണ് സോഷ്യൽ മീഡിയയിൽ വലിയ പ്രതിക്ഷേധം ഉയർത്തുന്നത്. സംഭവം വിവാദമായതോടെ ക്ലിനിക്ക് അടച്ചപൂട്ടിയതായും ഡോക്ടറെ സസ്‌പെൻഡ് ചെയ്തതായും കുവെെറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേസ് മെഡിക്കൽ റെസ്‌പോൺസിബിലിറ്റി അതോറിറ്റിക്ക് കൈമാറി.

You May Also Like

More From Author

+ There are no comments

Add yours