കാലാവസ്ഥ കനക്കുന്നു; യു.എ.ഇയിൽ മഴയ്ക്ക് മുന്നോടിയായി ഇടിമിന്നലും

0 min read
Spread the love

യു.എ.ഇ: യു.എ.ഇയിൽ കഴിഞ്ഞ ആഴ്ച മുതൽ അനുഭവപ്പെടുന്ന കാലാവസ്ഥയിൽ നേരിയതും കനത്തതുമായ മഴ ലഭിച്ചിരുന്നു. പിന്നാലെയിതാ മഴയ്ക്ക് മുന്നോടിയായി നേരിയ ഇടിമിന്നലും എമിറേറ്റിൽ ചിലയിടങ്ങളിൽ രേഖപ്പെടുത്തി.

യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പ്രകാരം അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ എന്നീ ഏഴ് എമിറേറ്റുകളിൽ ആറിലും മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഖോർഫക്കാനിലും മഴ രേഖപ്പെടുത്തി.

പുലർച്ചെ 2.24നാണ് റാസൽഖൈമ വിമാനത്താവളത്തിന് മുകളിൽ ആദ്യമായി മഴ പെയ്തതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റ് നിറഞ്ഞ മേഘാവൃതമായ അന്തരീക്ഷം കണ്ടുകൊണ്ടാണ് ഇന്ന് യു.എ.ഇ ഉണർന്നത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, രാജ്യത്തെ ചില റോഡുകളിൽ അന്യോന്യം കാണാൻ പറ്റാത്ത രീതിയിൽ പുകമറയുണ്ടായിരുന്നു. എമിറേറ്റ്‌സ് റോഡിൽ റാസൽഖൈമയിലേക്ക് നീങ്ങുന്ന മണൽക്കാറ്റിൻ്റെ വീഡിയോ പലരും സോഷ്യൽ മീഡിയയിൽ പങ്കിട്ടു. മഴ പെയ്യാൻ സാധ്യതയുണ്ടെന്നും താപനിലയിൽ കുറവുണ്ടാകുമെന്നും എൻസിഎം അറിയിച്ചു.

പുകമറയും പൊടികാറ്റും കാരണം ദൂരകാഴ്ച കുറയാൻ കാരണമാകുമെന്നും വാഹനമോടിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നും എൻസിഎം മുന്നറിയിപ്പ് നൽകി. മഴക്കാലത്ത് സുരക്ഷിതമായി വാഹനമോടിക്കാൻ വിവിധ എമിറേറ്റുകളിലുടനീളമുള്ള അധികൃതർ വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു. വേഗപരിധി കുറയ്ക്കാനും സുരക്ഷിത അകലം പാലിക്കാനും അവർ ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.

വാഹനമോടിക്കുന്നവർ സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്നും അശ്രദ്ധമായ ഡ്രൈവിംഗും ഡ്രിഫ്റ്റിംഗും ഒഴിവാക്കണമെന്നും മഴക്കാലത്ത് ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ കൂട്ടിചേർത്തു.

You May Also Like

More From Author

+ There are no comments

Add yours