റിയാദ്: കുവൈറ്റിന്റെ പുതിയ അമീർ ഷെയ്ഖ് മെഷാൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്(Sheikh Meshal Al-Ahmad Al-Jaber Al-Sabah) സൗദിയിലെത്തി. കുവൈറ്റ് അമീറിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു. അമീറായി അധികാരമേറ്റതിന് ശേഷമുളള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ഷെയ്ഖ് മിഷേൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ആദ്യത്തെ വിദേശ സന്ദർശനം കൂടിയാണിത്.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കുവൈറ്റ് അമീറിന് ഓർഡർ ഓഫ് കിംഗ് അബ്ദുൽ അസീസ്(Order of King Abdulaziz) എന്ന ബഹുമതി നൽകി ആദരിച്ചു.

എർഖ കൊട്ടാരത്തിൽ സൽമാൻ രാജാവ് അമീറിനെ സ്വീകരിച്ചു. ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും സംയുക്ത സഹകരണവുമാണ് സന്ദർശനം ലക്ഷ്യമെന്ന് ഇരുവരും വ്യക്തമാക്കി. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു.

സൗദി വിദേശകാര്യ മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ്-ൽ അമീറിനെ രാജ്യത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കുറിച്ച പോസ്റ്റിൽ അദ്ദേഹത്തിൻ്റെ “രണ്ടാം വീട്” എന്നാണ് സൗദി അറേബ്യയെ പരാമർശിച്ചിരിക്കുന്നത്.
🇸🇦🇰🇼 pic.twitter.com/IgA3wNVX97
— Foreign Ministry 🇸🇦 (@KSAmofaEN) January 30, 2024
സൗദി-കുവൈത്ത് ബന്ധങ്ങൾക്ക് 130 വർഷത്തിലേറെ പഴക്കമുണ്ട്. സാഹോദര്യത്തിലും ഐക്യത്തിലും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വേറിട്ടുനിൽക്കുന്നു. ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-സബാഹി(Sheikh Nawaf al-Ahmad al-Sabah)ൻ്റെ മരണത്തെത്തുടർന്ന് ഡിസംബറിലാണ് ഷെയ്ഖ് മെഷാൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കുവൈറ്റ് അമീറാകുന്നത്.
+ There are no comments
Add yours