കുവൈറ്റ്: പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് സബാഹ് അൽ സലേം അൽ സബാഹ്(Sheikh Mohammed Sabah Al Salem Al Sabah)മിന് കീഴിൽ 13 മന്ത്രിമാരടങ്ങുന്ന പുതിയ സർക്കാരിന് കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ സബാഹ്(Sheikh Mishal Al Ahmad Al Sabah) അംഗീകാരം നൽകി.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ സബാഹിന്റെ കീഴിലുള്ള രണ്ട് മന്ത്രിമാരും പുതിയ മന്ത്രിസഭയിൽ ഇടം പിടിച്ചിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രിയായും മുനിസിപ്പൽ കാര്യ സഹമന്ത്രിയായും ഇരട്ട വേഷത്തിൽ എത്തിയ നൂറ അൽ മഷാൻ മാത്രമാണ് വനിത മന്ത്രിയായി മന്ത്രിസഭയിൽ ഇടംനേടിയത്.
2018 മുതൽ അർജന്റീനയിലെ കുവൈത്ത് അംബാസഡറായിരുന്ന അബ്ദുല്ല അൽ യഹ്യയെ വിദേശകാര്യ മന്ത്രിയായി നിയമിച്ചു.
കുവൈറ്റിലെ സുപ്രീം പെട്രോളിയം കൗൺസിൽ അംഗമായിരുന്ന ഡോ ഇമാദ് അൽ അതീഖിയെ എണ്ണ മന്ത്രിയായി നിയമിച്ചു.
പുതിയ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് മുമ്പ് വിദേശകാര്യ മന്ത്രിയായും ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്, എന്നാൽ അഴിമതി വിരുദ്ധതയോടുള്ള പ്രതിബദ്ധത ചൂണ്ടിക്കാട്ടി 2011 ൽ രണ്ട് മന്ത്രി സ്ഥാനങ്ങളും അദ്ദേഹം രാജിവയ്ക്കുകയും ചെയ്തു.
+ There are no comments
Add yours