കുവൈറ്റ്: കുവൈറ്റിൽ വാഹന സംബന്ധമായ സേവനങ്ങൾ ജനുവരി മുതൽ ഡിജിറ്റലാകും. വാഹന രേഖകൾ പുതുക്കലും, ഉടമസ്ഥാവകാശ കൈമാറ്റവുമാണ് ഓൺലൈൻ വഴിയാക്കുന്നത്.
ജനുവരി രണ്ടു മുതൽ വാഹന പുതുക്കൽ സേവനവും, ഫെബ്രുവരി ഒന്നു മുതൽ വാഹന കൈമാറ്റ സേവനവും ഡിജിറ്റലാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.‘സഹൽ’ ആപ്ലിക്കേഷൻ വഴിയാണ് സേവനങ്ങൾ നടപ്പിലാക്കുക.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാലിൻറെ നിർദ്ദേശ പ്രകാരമാണ് സേവനം നടപ്പിലാക്കുന്നത്.ഗതാഗത സേവനങ്ങൾ ഡിജിറ്റലൈസേഷൻ ചെയ്യുന്നതിൻറെ ഭാഗമായാണ് പുതിയ നീക്കം.
ഇത് സംബന്ധമായി ക്രമീകരണങ്ങൾ ഒരുക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി യൂനിറ്റിന് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് നിർദ്ദേശം നൽകി.
+ There are no comments
Add yours