സർക്കാർ മേഖലയിലേയും, പൊതു മേഖലയിലേയും നിയമനങ്ങൾ മരവിപ്പിച്ച് കുവൈത്ത്

1 min read
Spread the love

കുവൈത്ത്: കുവൈത്തിലെ സർക്കാർ മേഖലയിലേയും, പൊതു മേഖലയിലേയും എല്ലാത്തരം നിയമനങ്ങളും മരവിപ്പിച്ചു. ഇത് സംബന്ധമായ ഉത്തരവ് കിരീടാവകാശി ഷെയ്ഖ് മിശാൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്(Sheikh Mishal Ahmed Al Jaber Al Sabah) പുറപ്പെടുവിച്ചു.

തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. മൂന്ന് മാസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്. ഇതോടെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിനും പ്രമോഷനും അടക്കം വിലക്ക് ബാധകമാകും. പൊതുതാൽപ്പര്യം മുൻ നിർത്തിയാണ് പുതിയ ഉത്തരവ് എന്നാണ് സർക്കാർ വിശദീകരണം.

ഏകദേശം നാല് ലക്ഷത്തിന് മുകളിലാണ് കുവൈത്തിലെ പൊതുമേഖല സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണം. 23 ശതമാനം ജീവനക്കാരും വിദേശികളാണ്. ഇത് ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും ഉയർന്നതാണെന്ന് ഈ വർഷം ആദ്യം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. വിദേശികളുടെ തൊഴിൽ തടയുന്നതിനും സ്വദേശിവത്ക്കരണത്തിനും വേണ്ടിയുള്ളതാണ് പുതിയ ഉത്തരവെന്നും ആക്ഷേപമുണ്ട്.

You May Also Like

More From Author

+ There are no comments

Add yours