കുവൈത്ത്: നിയമ ലംഘനങ്ങൾക്ക് എതിരെ കുവൈത്ത് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) നവംബർ മാസത്തിൽ വിവിധ ഭക്ഷ്യ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയെടുത്തു. ആകെ 324 നിയമലംഘനങ്ങളാണ് പുറപ്പെടുവിച്ചത്. ഒരു മാസത്തിനിടെ 24 ഭക്ഷ്യസ്ഥാപനങ്ങളാണ് സംഘം പൂട്ടിയത്.
പൊതു ശുചിത്വ നിയമങ്ങൾ പാലിക്കാത്തതുപോലുള്ള വിവിധ നിയമ ലംഘനങ്ങൾ നടത്തിയതിന് രണ്ട് റെസ്റ്റോറന്റുകൾ, ഒരു കഫേ, ഒരു മത്സ്യ മാർക്കറ്റ് എന്നിവ അടച്ചുപൂട്ടിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സ്ഥാപനങ്ങളിൽ ധാരാളം ജീവനുള്ള പ്രാണികളെയും മറ്റും കണ്ടെത്തി.
അടച്ചുപൂട്ടിയ സ്ഥാപനങ്ങളിലൊന്നിൽ ലൈസൻസില്ലാതെ ഭക്ഷണം പാകം ചെയ്ത ഏഴ് തൊഴിലാളികളെ പിടികൂടി.
+ There are no comments
Add yours