60,000 പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വി​ങ്
ലൈ​സ​ൻ​സു​ക​ൾ പിൻവലിച്ച് കുവൈത്ത്

1 min read
Spread the love

കു​വൈ​ത്ത്: രാ​ജ്യ​ത്ത് ലൈ​സ​ൻ​സ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ത്ത 60,000 പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം പി​ൻ​വ​ലി​ച്ചു. ലൈ​സ​ൻസ് ഇ​ഷ്യൂ ചെ​യ്ത​തി​ന് ശേ​ഷം തൊ​ഴി​ൽ മാ​റു​ക​യോ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ച വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്‌​ത​തി​നെ തു​ട​ർന്നാ​ണ്‌ ന​ട​പ​ടി​യെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ സി​യാ​സ റി​പ്പോ​ർട്ട് ചെ​യ്തു.

2020 ൽ ​അ​ര​ല​ക്ഷ​വും 2021-ൽ 88,925 ​ഉം 2022 ൽ ​ഒ​രു ല​ക്ഷ​വും പ്ര​വാ​സി ലൈ​സ​ൻ​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. നാ​ല് വ​ർ​ഷ​ത്തി​നി​ട​യി​ൽ മൂ​ന്ന് ല​ക്ഷം ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റ​ദ്ദാ​ക്കി​യ​ത്. കു​വൈ​ത്ത് റ​സി​ഡ​ൻ​സി റ​ദ്ദാ​യ പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ളും പി​ൻ​വ​ലി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ വീ​ണ്ടും കു​വൈ​ത്തി​ൽ എ​ത്തി​യാ​ൽ പു​തി​യ ലൈ​സ​ൻ​സ് നേ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണം.

കു​റ​ഞ്ഞ​ത് ര​ണ്ടു വ​ർ​ഷം ജോ​ലി ചെ​യ്യു​ക​യും 600 ദിനാർ ശ​മ്പ​ള​വും ബി​രു​ദ​വു​മു​ള്ള പ്ര​വാ​സി​ക​ൾ​ക്കാ​ണ് രാ​ജ്യ​ത്ത് ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​നു അ​പേ​ക്ഷി​ക്കാ​ൻ അ​നു​മ​തി. ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കു​ന്ന സ​മ​യ​ത്ത് ഉ​ള്ള യോ​ഗ്യ​ത​ക​ൾ പി​ന്നീ​ട് ന​ഷ്ട​പ്പെ​ട്ടാ​ൽ ലൈ​സ​ൻ​സ​് സ​റ​ണ്ട​ർ ചെ​യ്യ​ണം.

എ​ന്നാ​ൽ പ​ല​രും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​റി​ല്ല. ഇ​ത്ത​ര​ക്കാ​രെ പി​ടി​കൂ​ടി ലൈ​സ​ൻ​സ് അ​ധി​കൃ​ത​ർ റ​ദ്ദാ​ക്കു​ന്ന​ു​ണ്ട്. രാ​ജ്യ​ത്ത് എ​ട്ടു ല​ക്ഷ​ത്തോ​ളം ഡ്രൈ​വി​ങ് ലൈ​സ​ൻസു​ക​ൾ വി​ദേ​ശി​ക​ളു​ടെ പേ​രി​ലു​ണ്ട്.

You May Also Like

More From Author

+ There are no comments

Add yours