വാണിജ്യ, സാമ്പത്തിക, ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കുടുംബ, വാണിജ്യ, ടൂറിസ്റ്റ് വിസിറ്റ് വിസകൾ നൽകുന്നതിന് പുതിയ വ്യവസ്ഥകൾ അവതരിപ്പിച്ചു.
ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആക്ടിംഗ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിൻ്റെ നിർദ്ദേശങ്ങൾ അനുസരിച്ച്, ആറ് ഗവർണറേറ്റുകളിലുടനീളമുള്ള റെസിഡൻസി അഫയേഴ്സ് വകുപ്പുകൾ ഈ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിലുള്ള അപേക്ഷകൾപരിഗണിക്കും.
പാലിക്കേണ്ട ശമ്പള പരിധി
പുതുക്കിയ വിസ വ്യവസ്ഥകൾ അപേക്ഷകർ ചില ശമ്പള പരിധികൾ പാലിക്കണമെന്ന് വ്യക്തമാക്കുന്നു. മാതാപിതാക്കൾ, പങ്കാളികൾ, കുട്ടികൾ തുടങ്ങിയ ബന്ധുക്കളെ സ്പോൺസർ ചെയ്യുന്നതിന് കുറഞ്ഞത് KD400, മറ്റ് ബന്ധുക്കൾക്ക് KD800. കൂടാതെ, ഫാമിലി വിസിറ്റ് വിസകൾക്കുള്ള താമസ കാലയളവ് ഒരു മാസമായി ചുരുക്കുകയും വേണം. അതേസമയം ടൂറിസ്റ്റ് വിസിറ്റ് വിസകൾക്ക് മൂന്ന് മാസത്തേക്ക് സാധുത ഉണ്ടായിരിക്കും.
ദേശീയ എയർലൈനുകളിൽ ബുക്ക് ചെയ്ത റൌണ്ട് ട്രിപ്പ് ഫ്ലൈറ്റ് ടിക്കറ്റിൻ്റെ ആവശ്യകതയും, വിസിറ്റ് വിസകൾ റസിഡൻസ് പെർമിറ്റായി മാറ്റില്ല എന്ന രേഖാമൂലമുള്ള പ്രതിബദ്ധതയും പ്രധാന ആവശ്യകതകളിൽ ഉൾപ്പെടുന്നു. ഈ മാറ്റങ്ങൾക്കിടയിൽ, റസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെൻ്റുകൾ വിസ അപേക്ഷകളിൽ വൻ വർധനവാണെന്ന് രേഖപ്പെടുത്തി. പ്രത്യേകിച്ച് ഫർവാനിയ, ഹവല്ലി ഗവർണറേറ്റുകളിൽ.
സന്ദർശകർക്ക് വൈദ്യചികിത്സ
കൂടാതെ, സന്ദർശകർക്ക് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വൈദ്യചികിത്സ ലഭ്യമാകുമെന്നും സർക്കാർ ആശുപത്രികൾ അവരുടെ വിസ സ്റ്റേ കാലയളവ് പാലിക്കുന്നവർക്കായി റിസർവ് ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. താമസ കാലയളവുകളുടെ ലംഘനങ്ങൾ നിയമപരമായ പ്രത്യാഘാതങ്ങൾക്കും സുരക്ഷാ നിയന്ത്രണ സംവിധാനത്തിൽ ഉൾപ്പെടുത്താനും ഇടയാക്കും.
വിസ ചട്ടങ്ങൾ പരിഷ്കരിക്കാനുള്ള തീരുമാനം കുവൈത്തിൻ്റെ സാമ്പത്തിക മേഖലകളെ ഉത്തേജിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുമുള്ള തന്ത്രപരമായ ഉദ്ദേശ്യത്തെ പ്രതിഫലിപ്പിക്കുന്നു. ടൂറിസ്റ്റ് വിസകൾ ഇപ്പോൾ 53 രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക്, എത്തിച്ചേരുമ്പോഴോ അല്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ ലഭ്യമായ ഇലക്ട്രോണിക് സംവിധാനം വഴിയോ ലഭ്യമാകും.
+ There are no comments
Add yours