കുവൈത്തിൻറെ പതിനേഴാമത് അമീർ; ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അധികാരമേറ്റു

1 min read
Spread the love

കുവൈത്തിൻറെ പതിനേഴാമത് അമീറായി ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്(Sheikh Mishaal Ahmed Al Jabir Assabah) ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ നടന്ന പാർലിമെന്റ് പ്രത്യേക സമ്മേളനത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്.സമ്മേളനത്തിലേക്ക് പങ്കെടുക്കാൻ സ്പീക്കർ അഹമ്മദ് അൽ സദൂൻ പാർലിമെന്റ് അംഗങ്ങളെ ക്ഷണിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 60 പ്രകാരം തിരഞ്ഞെടുക്കപ്പെട്ട അമീർ ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കണം.കഴിഞ്ഞ മൂന്നു വർഷമായി കിരീടാവകാശി എന്ന നിലയിൽ ചുമതലകൾ വഹിച്ചുവരികയായിരുന്നു.

നേരത്തേ ഭരണ നേതൃത്വത്തിൽ വിവിധ പദവികളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. കുവൈത്തിലെ പത്താമത്തെ ഭരണാധികാരിയായ ശൈഖ് അഹമ്മദ് ജാബർ മുബാറക് അസ്സബാഹി(By Sheikh Ahmed Jaber Mubarak Assabah)ൻറെ ഏഴാമത്തെ മകനാണ് ശൈഖ് മിശ്അൽ.

You May Also Like

More From Author

+ There are no comments

Add yours