മുതിർന്നവർക്ക് നടത്തുന്ന പ്ലാസ്റ്റിക് സർജറി കുട്ടിയിൽ നടത്തി; കോസ്‌മെറ്റിക് ക്ലിനിക്ക് അടച്ചുപൂട്ടി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

0 min read
Spread the love

കുവൈറ്റ്: കുവൈറ്റിൽ അനധികൃതമായി ചികിൽസ നടത്തിയ കോസ്‌മെറ്റിക് ക്ലിനിക്ക് ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. അനധികൃതമായി പ്ലാസ്റ്റിക് സർജറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മുതിർന്നവർക്ക് നടത്തുന്ന പ്ലാസ്റ്റിക് സർജറി ചെറിയ കുട്ടിയിൽ നടത്തിയതായാണ് കണ്ടെത്തൽ

ക്ലിനിക്കിലെ ഒരു ഡോക്ടറെ സസ്പെൻഡ് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ സംഭവം അന്വേഷിക്കാൻ ആരോഗ്യ മന്ത്രാലയം പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.

സമിതിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ക്ലിനിക്ക് അടച്ചുപൂട്ടാനും ഡോക്ടറെ സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കുട്ടിയുടെ സ്വകാര്യത മാനിച്ച് മന്ത്രാലയം കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല

You May Also Like

More From Author

+ There are no comments

Add yours