വർക്ക് പെർമിറ്റിന് പരീക്ഷ നിർബന്ധമാക്കി കുവൈറ്റ്

0 min read
Spread the love

കുവൈറ്റ്: കുവൈറ്റിൽ എത്തുന്നവർക്ക് വർക്ക് പെർമിറ്റ് ലഭിക്കണമെങ്കിൽ ഇനി പരീക്ഷ പാസ്സാകണം. വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള മുൻവ്യവസ്ഥയായി വിദഗ്ധ സാങ്കേതിക തൊഴിലാളികൾക്ക് പ്രായോഗിക പരീക്ഷകൾ നിർബന്ധമാക്കിയതായി ഉത്തരവ് പുറത്തിറങ്ങി.

പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം), പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗുമായി (പിഎഎഇടി) സഹകരിച്ച്, സ്മാർട്ട് റിക്രൂട്ട്‌മെന്റിനായുള്ള പ്രൊഫഷണൽ സിസ്റ്റം പ്രോജക്റ്റിന് വേണ്ടിയാണ് പുതിയ പരിഷ്ക്കാരം.

ഇതിനായി ധാരണാപത്രം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും, അടുത്തയാഴ്ച ആദ്യം ഒപ്പുവെക്കാൻ കഴിയുമെന്നും അധികൃതർ പറയുന്നു. അങ്ങനെയെങ്കിൽ അടുത്തയാഴ്ച മുതൽ വർക്ക് പെർമിറ്റ് ലഭിക്കാൻ പരീക്ഷകൾ എഴുതേണ്ടി വരും. ധാരണാപത്രത്തിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങളും വ്യവസ്ഥകളും അനുസരിച്ച്, ടെസ്റ്റുകൾ ഘട്ടം ഘട്ടമായി അവതരിപ്പിക്കുകയും നിർദ്ദിഷ്ട തൊഴിലുകൾക്ക് ബാധകമാക്കുകയും ചെയ്യും.

കുവൈറ്റിലെ തൊഴിലാളികളുടെ സാങ്കേതിക വൈദഗ്ധ്യം വർദ്ധിപ്പിക്കുകയും തൊഴിൽ വിപണിയുടെ വികസനത്തിന് സംഭാവന നൽകുകയും ചെയ്യുക എന്നതാണ് ഈ ടെസ്റ്റുകളുടെ പ്രാഥമിക ലക്ഷ്യം. ഈ സംരംഭത്തിന്റെ പ്രാരംഭ ഘട്ടം കരാർ മേഖലയിൽ പരീക്ഷിക്കും.

You May Also Like

More From Author

+ There are no comments

Add yours