ഇന്ത്യയിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ഇറാഖ്; സഹായിച്ചത്
സൗദി അറേബ്യ

0 min read
Spread the love

സൗദി അറേബ്യ: ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ പുതിയ റെക്കോർഡ് സൃഷിടിച്ച് ഇറാഖ്. നംവബർ മാസത്തിലെ കണക്കുകൾ എടുക്കുമ്പോഴാണ് ഇറാഖിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. സൗദി അറേബ്യ താഴേക്ക് പോയപ്പോഴാണ് ഇറാഖ് മുകളിലേക്ക് കയറി വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 2023 നവംബറിൽ ഇറാഖിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇറാഖിന്റെ നേട്ടത്തിന് കാരണക്കാരായിരിക്കുന്നത് സൗദി അറേബ്യയാണ്. അതായത് സൗദി അറേബ്യയുടെ അറബ് ലൈറ്റ് ഗ്രേഡിന്റെ ഉയർന്ന വില ഗൾഫ് രാഷ്ടത്തിന് തിരിച്ചടിയായെങ്കിൽ ഇറാഖി ഗ്രേഡായ ബസറയുടെ കുറഞ്ഞ വില ഇറാഖിന് അനുകൂലമാകുകയായിരുന്നു. ഇതോടെ ഇറാഖിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നവംബറിൽ 24 ശതമാനത്തിൽ നിന്നും 32 ശതമാനമായി ഉയർന്നതായും ഊർജ ഇന്റലിജൻസ് സ്ഥാപനമായ വോർടെക്‌സയിൽ നിന്നുള്ള കണക്കുകൾ കാണിക്കുന്നു.

അറബ് രാജ്യത്ത് നിന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഉപഭോക്താവായ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ ഇടിവാണ് സൗദിയ്ക്കുണ്ടായിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours