മിഡിൽ ഈസ്റ്റിന്റെ സുരക്ഷയിൽ യു.എ.ഇയുടെ പങ്ക് അതീവ പ്രാധാന്യമുള്ളതെന്ന് ഇന്റർസെക് 2024

1 min read
Spread the love

മിഡിൽ ഈസ്റ്റിന്റെ സുരക്ഷാ മാതൃകകൾ പുനക്രമീകരിക്കുന്നതിനും ഏകീകരിക്കുന്നതിനും മാതൃകയാവുന്നത് യു.എ.ഇ ആണെന്ന് ഇന്റർനാഷണൽ സെക്യൂരിറ്റി ആന്റ് ഡിഫൻസ് സീനിയർ സ്കോളറും നാറ്റോ ഡിഫൻസ് കോളേജിലെ മുൻ ഡെപ്യൂട്ടി കമാൻഡന്റും ഡീനുമായ ഡോ: ദരിയ ഡാനിയൽസ് സ്‌കോഡ്നിക് (Dr Daria Daniels Skodnik) അഭിപ്രായപ്പെട്ടു.

ജനുവരി 16 മുതൽ 18 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ഇന്റർസെക് 2024 സെക്യൂരിറ്റി ലീഡേഴ്‌സ് ഉച്ചകോടിക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അവർ.

ലോകത്തെ വൻശക്തികൾ തമ്മിൽ തന്ത്രപരമായ മത്സരങ്ങളിലും മറ്റ് യുദ്ധങ്ങളിലും വെല്ലുവിളികളിലും നേരിട്ടപ്പോൾ യു.എ.ഇ സമാധാനപൂർവ്വം കാര്യങ്ങളെ കൈകാര്യം ചെയ്യാൻ ശ്രമിച്ചു. മിഡിലിസ്റ്റിന്റെ സുരക്ഷയ്ക്ക് ആവശ്യമായ തന്ത്രപ്രധാനമായ നയങ്ങളാണ് യു.എ.ഇ ലോകരാജ്യങ്ങൾക്കിടയിൽ കൈക്കൊണ്ടതെന്നും അവർ വ്യക്തമാക്കി.

മിഡിൽ ഈസ്റ്റിലെ എല്ലാ മേഖലകളിലും ഉള്ള പ്രശ്നങ്ങളിൽ യു.എ.ഇ കൃത്യമായി ഇടപെട്ടിരുന്നു. സുസ്ഥിരമായ സുരക്ഷാ ചട്ടക്കൂട് മിഡിൽ ഈസ്റ്റിന് ചുറ്റും യു.എ.ഇ തീർത്തത് ലോകരാജ്യങ്ങൾക്ക് തന്നെ അത്ഭുതമായിരുന്നു. എണ്ണയുല്പാദനത്തിലൂടെ മാത്രം വികസനം കൈവരിച്ചിരുന്ന അറബ് രാഷ്ട്രങ്ങൾ വിനോദസഞ്ചാര മേഖലയിലേക്കും നിക്ഷേപങ്ങൾ നടത്തി തുടങ്ങിയത് യു.എ.ഇയുടെ നേതൃത്വത്തിൽ ആയിരുന്നു. സാമ്പത്തികമായും സാങ്കേതികമായും യു.എ.ഇയുടെ നേതൃത്വത്തിൽ മിഡിൽ ഈസ്റ്റ് ഏറെ വളർന്നുവെന്നും സുരക്ഷിതമായെന്നും ഇന്റർസെക് 2024 അഭിപ്രായപ്പെട്ടു

You May Also Like

More From Author

+ There are no comments

Add yours