മദീനയിലെത്തുന്ന വിശ്വാസികളെയും സന്ദർശകരെയും സഹായിക്കാൻ 6 ഭാഷകളിൽ എൻക്വയറി സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. അറബി, ഇംഗ്ലീഷ്, ഉറുദു, ഇന്തോനേഷ്യൻ, പേർഷ്യൻ, ടർക്കിഷ് എന്നീ ആറ് ഭാഷകളിൽ പ്രാവീണ്യമുള്ള ജീവനക്കാരെയും ഈ സെന്ററുകളിൽ ഒരുക്കിയിട്ടുണ്ട്.
റൗദ, ഇന്റർനാഷണൽ ഫെയർ, പ്രവാചകന്റെ ജീവചരിത്രത്തിന്റെയും ഇസ്ലാമിക നാഗരികതയുടെയും മ്യൂസിയം, മറ്റ് മദീന സൈറ്റുകൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് സന്ദർശകർക്ക് ഈ കേന്ദ്രങ്ങളെ സമീപിക്കാം.
ഭാഷയറിയാത്തതിനാൽ മദീനയിലെ മിക്ക സ്ഥലങ്ങലും സന്ദർശിക്കനോ ചില ചരിത്രങ്ങളെ പരിചയപ്പെടാനോ സാധിക്കാതെ പോകുന്നവർ ഒട്ടനവധിയാണ്. ഇത്തരക്കാരെ സഹായിക്കാൻ കൂടി വേണ്ടിയാണ് വിവിധ ഭാഷകളിലുള്ള സെന്ററുകൾ തുറന്നിരിക്കുന്നത്.
മദീനയിൽ നിന്നും എങ്ങോട്ടേയ്ക്ക് പോകണമെങ്കിലും ഈ കേന്ദ്രങ്ങളിൽ അന്വേഷിച്ചാൽ കൃത്യമായി ഗതാഗത മാർഗം പറഞ്ഞു തരികയും മറ്റ് എന്ത് ആവശ്യങ്ങളും സന്ദർശകർക്ക് ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
+ There are no comments
Add yours