ഇന്ത്യ-പാക് പൗരൻമാർക്ക് വിസ നൽകുന്നത് യു.എ.ഇ നിർത്തി; വ്യാജ വാർത്തയ്ക്കെതിരെ രാജ്യം

1 min read
Spread the love

യു.എ.ഇ: യുഎഇയിൽ കഴിവും വിദ്യാഭ്യാസ സമ്പന്നരുമായ ആളുകളെ മാത്രമേ ഇനി പ്രവാസികളിൽ നിന്നും ജോലിക്ക് എടുക്കുകയുള്ളൂ എന്നത് വ്യാജ വാർത്തയാണെന്നും ഇന്ത്യ പാകിസ്ഥാൻ പൗരന്മാർക്ക് യുഎഇയിൽ ഇനി വിസ നൽകില്ല എന്ന വാർത്തയും നിഷേധിച്ച് യുഎഇയിലെ വ്യവസായ പ്രമുഖർ.

യുഎഇയിലും ഇന്ത്യയിലും പാക്കിസ്ഥാനിലും ഉൾപ്പെടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി യു.എ.ഇ ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് ഇനി വിസ നൽകില്ലെന്ന തരത്തിൽ വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു.

യുഎഇയിലെ ചില കമ്പനികൾക്ക് ചില ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജീവനക്കാർക്ക് തൊഴിൽ വിസ ലഭ്യമാക്കാൻ കഴിഞ്ഞില്ല. ഒരേ രാജ്യത്തുനിന്നുള്ള ഒട്ടനവധി പേരെ പരിഗണിക്കാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പലതരം ആൾക്കാരെ ഒരു കമ്പനിയിൽ ഉൾക്കൊള്ളിക്കണം എന്നാണ് യുഎഇ ആഗ്രഹിക്കുന്നത് എന്നും, അതുകൊണ്ട് ചിലരുടെ വിസ നടപടികളിൽ ചില കാലതാമസം നേരിട്ടുവെന്നും ഒരു രാജ്യത്തെയും പൗരന്മാരുടെ വിസ പൂർണ്ണമായും നിഷേധിച്ചിട്ടില്ല എന്നും അധികൃതർ വ്യക്തമാക്കി.

എന്നിരുന്നാലും, വിസ വിദഗ്ധരും ഏജന്റുമാരും, രാജ്യത്ത് ഇന്ത്യക്കാർക്കും പാകിസ്ഥാനികൾക്കും ബംഗ്ലാദേശികൾക്കും വിസ നൽകുന്നത് യുഎഇ നിർത്തിയെന്ന വ്യാജ വാർത്തകളെ നിഷേധിച്ചു.

ദുബായിലെ ബിസിനസ് സർവീസ് സെന്റർ ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തെ (MoHRE) സമീപിച്ചപ്പോൾ, സ്ഥാപനങ്ങൾ തൊഴിലാളികളെ നിയമിക്കുമ്പോൾ വിവിധ രാജ്യങ്ങളിലുള്ളവരെ പരി​ഗണിക്കണമെന്ന് മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയത് എന്നറിയിക്കുന്നു.

You May Also Like

More From Author

+ There are no comments

Add yours