ചെന്നൈ: വിവാഹാഭ്യർഥന നിരസിച്ച അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. മല്ലിപട്ടണം സർക്കാർ സ്‌കൂളിലെ അധ്യാപിക രമണിയാണ് (26) കൊല്ലപ്പെട്ടത്. ചിന്നമണൈ സ്വദേശി മാധനാണ് (30) അറസ്റ്റിലായത്.
ഇന്ന് (നവംബർ 20) ഉച്ചയോടെയാണ് സംഭവം. വിവാഹാഭ്യർഥന നിരസിച്ച രമണിയെ സ്‌കൂളിലെ സ്റ്റാഫ് റൂമിൽവച്ച് യുവാവ് ആക്രമിക്കുകയായിരുന്നു. ഇതിനിടെ കൈയിൽ കരുതിയ കത്തി കൊണ്ട് യുവാവ് അധ്യാപികയുടെ കഴുത്തറുത്തു. മർദനത്തിൽ ഗുരുതര പരിക്കേറ്റ യുവതിയെ പട്ടുക്കോട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാധൻ നേരത്തെ രമണിയെ വിവാഹം കഴിക്കാനായി ആഗ്രഹിച്ചിരുന്നു. മാധനും കുടുംബവും രമണിയുടെ വീട്ടുകാരെ കണ്ടാണ് വിവാഹാഭ്യർഥന നടത്തിയത്. എന്നാൽ രമണി വിവാഹാഭ്യർഥന നിരസിച്ചു. ഇതിൽ പ്രകോപിതനായാണ് മദൻ രമണിയെ കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ സ്കൂളിൽ എത്തിയ മദൻ വെട്ടുകത്തി ഉപയോഗിച്ച് രമണിയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രമണിയെ പട്ടുകോട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
സംഭവത്തിൽ സേതുഭവഛത്രം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാധനെ സംഭവസ്ഥലത്തുനിന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.
+ There are no comments
Add yours