പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യു.എ.ഇ പ്രസിഡന്റും; ജനു: 9ന് അഹമ്മദാബാദിൽ റോഡ്‌ഷോ

1 min read
Spread the love

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും(Sheikh Mohammed bin Zayed Al Nahyan) ജനുവരി 9ന് അഹമ്മദാബാദിൽ റോഡ്ഷോ നടത്തും. ജനുവരി 10 ബുധനാഴ്ച മുതൽ ജനുവരി 12 വെള്ളി വരെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റ് (വിജിജിഎസ്) 2024ന് മുന്നോടിയായാണ് റോഡ് ഷോ.

ജനുവരി 9ന് ഇന്ത്യയിലെത്തുന്ന യു.എ.ഇ പ്രസിഡന്റിനെ അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടുകളിൽ പറയുന്നു. എയർപോർട്ടിൽ നിന്ന് സബർമതി ആശ്രമത്തിലേക്ക് ഏഴ് കിലോമീറ്റർ റോഡ് ഷോയാണ് നടക്കുന്നത്.

‘ഭാവിയിലേക്കുള്ള കവാടം’ എന്ന പ്രമേയത്തിലാണ് സമ്മിറ്റിന്റെ പത്താം പതിപ്പ് സംഘടിപ്പിക്കുന്നത്. ചെക്ക് റിപബ്ലിക് പ്രധാനമന്ത്രി പീറ്റർ ഫിയാല(Peter Fiala) ഉച്ചകോടിയിൽ വിശിഷ്ടാതിഥിയാകും

You May Also Like

More From Author

+ There are no comments

Add yours