ഭാഗ്യം എന്നത് പല രൂപത്തിൽ വരുന്ന ഒന്നാണ്. ബിഗ് ടിക്കറ്റ് അബുദാബി റാഫിൾ നറുക്കെടുപ്പിൽ അൽ ഐൻ നിവാസിയായ രാജീവ് അരീക്കാട്ടിന് 15 മില്യൺ ദിർഹം ലഭിച്ചു, തൻ്റെ രണ്ട് മക്കളുടെ ജന്മദിനം വരുന്ന അതേ തീയ്യതിയുള്ള നമ്പറുകളാണ് ടിക്കറ്റിലുമുണ്ടായിരുന്നത്. ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം അൽ ഐനിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസി രാജീവ് തന്റെ സുഹൃത്തുക്കൾക്കൊപ്പം 037130 എന്ന ടിക്കറ്റ് നമ്പറിലാണ് 33 കോടി രൂപ, അതായത് 15 മില്ല്യൺ ദിർഹം സമ്മാനമായി നേടിയിരിക്കുന്നത്.
“ഞാൻ 10 വർഷത്തിലേറെയായി അൽ ഐനിൽ താമസിക്കുന്നു. കഴിഞ്ഞ 3 വർഷമായി ഞാൻ ടിക്കറ്റ് വാങ്ങുന്നു. ആദ്യമായാണ് എനിക്ക് ലോട്ടറി അടിച്ചത്. ഇത്തവണ ഞാനും ഭാര്യയും ഞങ്ങളുടെ കുട്ടികളുടെ ജനനത്തീയതിയായ 7, 13 നമ്പറുകളുള്ള ടിക്കറ്റുകൾ തിരഞ്ഞെടുത്തു. രണ്ട് മാസം മുമ്പ്, അതേ കോമ്പിനേഷനുള്ള ഒരു ടിക്കറ്റിൽ എനിക്ക് 1 മില്യൺ ദിർഹം നഷ്ടമായി, പക്ഷേ ഇത്തവണ ഞാൻ ഭാഗ്യവാനായിരുന്നു, ”ജനുവരി 11 ന് വാങ്ങിയ ടിക്കറ്റിനെക്കുറിച്ച് രാജീവ് പറഞ്ഞു.
രാജീവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമുൾപ്പെടെ 20 പേർ ഓൺലൈൻ വഴിയാണ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക ആനുപാതികമായി വീതിക്കുമെന്ന് രാജീവ് പറഞ്ഞു.
“എനിക്ക് ബിഗ് ടിക്കറ്റിൽ നിന്ന് ഒരു പ്രത്യേക ഓഫർ ലഭിച്ചു, എന്നാൽ ഞാൻ രണ്ടെണ്ണം വാങ്ങിയപ്പോൾ എനിക്ക് നാല് ടിക്കറ്റുകൾ സൗജന്യമായി ലഭിച്ചു. എല്ലായ്‍പ്പോഴും വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഇത്തവണ നറുക്കെടുപ്പിൽ ആറ് ടിക്കറ്റുകൾ ഉള്ളതിനാൽ പ്രതീക്ഷകൾ കൈവിട്ടില്ല. “ഞാൻ നിശബ്ദനായിരുന്നു. എനിക്ക് തോന്നിയ വികാരങ്ങൾ വാക്കുകളിൽ വിവരിക്കാനായില്ല. വർഷങ്ങളായി കേൾക്കുന്ന റിച്ചാർഡിൻ്റെ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. അവർ വിജയികളെ വിളിക്കുമെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അത് ഒന്നാം സമ്മാനമാണെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അതൊരു അത്ഭുതമായിരുന്നു. ഇത് എനിക്ക് മാത്രമല്ല ഞങ്ങളുടെ ഗ്രൂപ്പിലെ മറ്റുള്ളവർക്കും ജീവിതം മാറ്റിമറിച്ച നിമിഷമാണ് ഷോയുടെ അവതാരകരായ റിച്ചാർഡും ബൗച്രയും തന്നെ വിളിച്ച നിമിഷങ്ങൾ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുന്ന രാജീവ് മറ്റ് 19 പേരുമായി ചേർന്നാണ് ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഇവർ പങ്കിട്ടെടുക്കും. 10 പേരുള്ള രണ്ട് ഗ്രൂപ്പുകളാണ് ഉള്ളത്. രണ്ട് ടിക്കറ്റിന് ഇവർ പണം മുടക്കി, നാല് സൗജന്യ ടിക്കറ്റുകൾ സ്പെഷ്യൽ ഓഫറിലൂടെ ലഭിച്ചു. സൗജന്യ ടിക്കറ്റിലൂടെ സമ്മാനം നേടിയതിനാൽ സമ്മാനത്തുക പങ്കിട്ടെടുക്കുമെന്ന് രാജീവ് പറഞ്ഞു. ഓഫീസ് അസിസ്റ്റൻറുമാരായി ജോലി ചെയ്യുന്നവരും കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവരും ഉൾപ്പെടെ സംഘത്തിലുണ്ട്. 1,000 ദിർഹം മുതൽ 1,500 ദിർഹം വരെ ശമ്പളം വാങ്ങുന്നവരുമുണ്ട്. ഇതിൽ ജോലി നഷ്ടപ്പെട്ടവരുമുണ്ട്. എല്ലാവർക്കും ആവശ്യമുള്ള സമയത്താണ് സമ്മാനം ലഭിച്ചതെന്ന് രാജീവ് പറഞ്ഞു.
+ There are no comments
Add yours