ബിഗ് ടിക്കറ്റ് സീരീസ് 277-ലെ ഏറ്റവും പുതിയ ഡ്രോയിൽ ആറ് വിജയികൾ സ്വന്തമാക്കിയത് AED 50,000 വീതം. മൊത്തം AED 300,000 സമ്മാനങ്ങൾ പങ്കിട്ട വിജയികൾ കുവൈത്ത്, യു.എ.ഇ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നാണ്.
മലയാളിയായ സക്കീർ ഹുസൈൻ ഷാർജയിൽ കുടുംബത്തോടൊപ്പമാണ് താമസം. ഒരു ദശകമായി അദ്ദേഹം ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. 2016-ൽ സുഹൃത്തുക്കളിലൂടെയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യം അറിഞ്ഞതെന്ന് സക്കീർ ഹുസൈൻ പറയുന്നു. ചിലപ്പോൾ തനിച്ചും ചിലപ്പോൾ സുഹൃത്തുക്കൾക്കൊപ്പവും ടിക്കറ്റ് വാങ്ങുന്നതാണ് 53 വയസ്സുകാരനായ ഈ ചീഫ് അക്കൗണ്ട്സ് മാനേജറുടെ രീതി.
ജൂലൈ 25-നാണ് സമ്മാനർഹമായ ടിക്കറ്റ് സക്കീർ വാങ്ങിയത്. നറുക്കെടുപ്പ് നടന്നപ്പോൾ ഇന്ത്യയിൽ ആയിരുന്നു സക്കീർ. ഒരു സുഹൃത്താണ് സന്തോഷ വാർത്തയുടെ സ്ക്രീൻഷോട്ട് അദ്ദേഹത്തിന് അയച്ചു നൽകിയത്. സുഹൃത്തുക്കൾക്കൊപ്പം സമ്മാനത്തുക പങ്കുവെക്കുകയാണ് സക്കീർ ആഗ്രഹിക്കുന്നത്. ഇനിയും ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരുമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിൽ നിന്നും തിരികെ യു.എ.ഇയിലേക്ക് എത്തിയപ്പോഴും അദ്ദേഹം ഒരു ടിക്കറ്റ് വാങ്ങിയിട്ടുണ്ട്.
ഓഗസ്റ്റ് മാസവും നിരവധി സമ്മാനങ്ങൾ ബിഗ് ടിക്കറ്റ് നൽകുന്നുണ്ട്. ഗ്രാൻഡ് പ്രൊമോഷൻ തുടങ്ങിക്കഴിഞ്ഞു. ഒരു വിജയിക്ക് 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് സെപ്റ്റംബർ മൂന്നിന് ലഭിക്കും.
ഗ്രാൻഡ് പ്രൈസിന് പുറമെ ആറ് വിജയികൾക്ക് സമാശ്വാസ സമ്മാനമായി 100,000 ദിർഹം വീതം ലഭിക്കും. ബിഗ് വിൻ കോൺടെസ്റ്റും തിരികെ എത്തിയിട്ടുണ്ട്. ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാം എന്നതാണ് നേട്ടം. രണ്ടോ അതിലധികമോ ക്യാഷ് ടിക്കറ്റുകൾ ഒത്തവണയായി വാങ്ങാം. ഓഗസ്റ്റ് 1 മുതൽ 25 വരെയാണ് വാങ്ങേണ്ടത്. ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സെപ്റ്റംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ പങ്കെടുക്കാം. ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ 50,000 ദിർഹം മുതൽ 150,000 ദിർഹം വരെ നേടാനാകും. തെരഞ്ഞെടുക്കപ്പെട്ട നാല് പേരുടെ പേരുകൾ സെപ്റ്റംബർ ഒന്നിന് പ്രഖ്യാപിക്കും.
ഡ്രീം കാർ ടിക്കറ്റും തിരികെ വരുന്നുണ്ട്. ഇത്തവണ ഒരു ബി.എം.ഡബ്ല്യു എം440ഐ ആണ് സമ്മാനം. സെപ്റ്റംബർ മൂന്നിന് വിജയിയെ അറിയാം. മറ്റൊരു ഡ്രീം കാർ ഒക്ടോബർ മൂന്നിന് നൽകുന്ന റേഞ്ച് റോവർ വെലാർ ആണ്. ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport കൗണ്ടറുകളിൽ എത്താം.

+ There are no comments
Add yours