ജോലി തേടുന്നവർ തട്ടിപ്പിനിരയാകുന്നു; മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

0 min read
Spread the love

മസ്കറ്റ്: വിദേശത്ത് ജോലി തേടുന്നവർ തട്ടിപ്പിനിരയാകുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. സോഷ്യൽ മീഡിയ വഴി രജിസ്റ്റർ ചെയ്യാത്ത ഏജന്റുമാർ റിക്രൂട്ട്മെന്റ് നടത്തി നിരവധിപേരെ തട്ടിപ്പിനിരയാക്കിയ സംഭവം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാത്ത നിരവധി റിക്രൂട്ടിങ് ഏജന്റുമാർ രംഗത്തുണ്ട്. കേരളത്തിൽ നിന്നും ഇത്തരത്തിൽ നിരവധി പേർ വ്യാജ റിക്രൂട്ടിങ് നടത്തി ആളുകളെ പറ്റിക്കുന്നുണ്ട്. പലരും പോലീസിന്റെ പിടിയിലാകുന്നുണ്ടെങ്കിലും നിരവധി പേർ പോലീസിനെ കണ്ണുവെട്ടിച്ച് പ്രവർത്തിക്കുന്നുണ്ട്.

വ്യാജവും നിയമവിരുദ്ധമായ ജോലികൾ വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരിൽനിന്ന് വൻ തുകകൾ ആണ് ഇവർ പലപ്പോഴും ഈടാക്കുന്നത്.ടെക്‌സ്‌റ്റ് മെസേജുകൾ അല്ലെങ്കിൽ സോഷ്യൽ മീഡിയകളായ ഫേസ്ബുക്ക്, വാട്ട്‌സ്ആപ് എന്നിവ വഴിയാകും ഇവർ പരസ്യം നൽകുന്നത്.

കൃത്യമായ ഓഫീസ് അല്ലെങ്കിൽ വിലാസം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ പരാതിയിൽ നടപടി സ്വീകരിക്കാനും സാധിക്കില്ല. നിരവധി പേരാണ് ഇത്തരത്തിൽ തൊഴിൽ അന്വേഷിച്ച് ഇവരുടെ വലയിൽ അകപ്പെടുന്നത്.

You May Also Like

More From Author

+ There are no comments

Add yours