ഇന്ത്യൻ പ്രവാസികൾക്കായി പാസ്‌പോർട്ട് പുതുക്കലിൽ കൂടുതൽ വ്യക്തത വരുത്തി ഇന്ത്യൻ എംബസി

1 min read
Spread the love

അബുദാബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് “ലഭ്യമായ സേവനങ്ങൾ മനസിലാക്കാനും സുഗമമായ പാസ്‌പോർട്ട് പുതുക്കൽ പ്രക്രിയ ഉറപ്പാക്കാനും” പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള വിവിധ സേവനങ്ങൾ വ്യക്തമാക്കി അബുദാബിയിലെ ഇന്ത്യൻ എംബസി.

സോഷ്യൽ മീഡിയയിൽ, നിലവിലുള്ള പാസ്‌പോർട്ട് പുതുക്കൽ സേവനങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ മിഷൻ പോസ്റ്റ് ചെയ്തു. “പാസ്‌പോർട്ട് പുതുക്കൽ സേവനങ്ങളെക്കുറിച്ച് കൂടുതലറിയുക. സുഗമമായ ഒരു പ്രക്രിയയ്ക്കായി വിവേകപൂർവ്വം ആസൂത്രണം ചെയ്യുക,” എംബസി എക്‌സിൽ പറഞ്ഞു.

സാധാരണ പാസ്‌പോർട്ട് പുതുക്കൽ സേവനം, തത്കാൽ പാസ്‌പോർട്ട് പുതുക്കൽ സേവനം, പാസ്‌പോർട്ട് പുതുക്കലിനായി പ്രീമിയം ലോഞ്ച് സേവനം എന്നിങ്ങനെയുള്ള സേവനങ്ങളുമായി ബന്ധപ്പെട്ടതാണ് വിശദീകരണം.

യുഎഇയിൽ, ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകൾ ബിഎൽഎസ് ഇന്റർനാഷണലിന്റെ കേന്ദ്രങ്ങൾ വഴിയാണ് സ്വീകരിക്കുന്നത്. സാധാരണ പുതുക്കലിന് അപേക്ഷ സമർപ്പിക്കുന്നതിന്, യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ കമ്പനിയുടെ വെബ്സൈറ്റ് വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം.

എന്നാൽ തത്കാൽ പാസ്പോർട്ട് പുതുക്കൽ സേവനം ആഗ്രഹിക്കുന്നവർക്ക് മുൻകൂർ അപ്പോയിന്റ്‌മെന്റ് ആവശ്യമില്ലെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. എല്ലാ തത്കാൽ അപേക്ഷകർക്കും വാക്ക് – ഇൻ സേവനം ലഭ്യമാണ്.

പാസ്പോർട്ട് പുതുക്കൽ സേവനങ്ങൾക്കുള്ള നിരക്കുകൾ

  • മുതിർന്നവർക്ക് (36 പേജ് ബുക്ക്ലെറ്റ്) -285 ദിർഹം
  • മുതിർന്നവർക്ക് (60 പേജ് ജംബോ ബുക്ക്ലെറ്റ്) -380 ദിർഹം
  • തത്കാൽ സേവനം (36 പേജ് ബുക്ക്ലെറ്റ്) -855 ദിർഹം
  • തത്കാൽ സേവനം (60 പേജ് ജംബോ ബുക്ക്ലെറ്റ്) – 950 ദിർഹം
  • സേവന നിരക്ക് – 9 ദിർഹം
  • ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് – 8 ദിർഹം
  • പ്രീമിയം ലോഞ്ച് സേവന നിരക്ക്: മറ്റ് എല്ലാ സേവന ചാർജുകളും ഫീസുകളും കൂടാതെ 236.25 ദിർഹം

പ്രോസസ്സിംഗ് സമയം

സാധാരണ പാസ്പോർട്ട് പുതുക്കൽ സേവനത്തിന് കീഴിൽ സ്റ്റാൻഡേർഡ് പ്രോസസ്സിംഗ് സമയം മൂന്ന് മുതൽ നാല് വരെ പ്രവൃത്തി ദിവസങ്ങളാണ്. എന്നാൽ, തത്കാൽ സംവിധാനം വഴിയാണെങ്കിൽ ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് അപേക്ഷിച്ചാൽ അന്നേ ദിവസവും 12 മണി കഴിഞ്ഞാൽ അടുത്ത പ്രവൃത്തി ദിവസവും പുതുക്കിയ പാസ്‌പോർട്ട് ലഭിക്കും.

പ്രീമിയം ലോഞ്ച് സർവീസ്

അതേസമയം, പ്രീമിയം ലോഞ്ച് സർവീസ് വഴി സമർപ്പിക്കുന്ന പാസ്പോർട്ടുകൾ സാധാരണ പോലെ മൂന്നോ നാലോ ദിവസം എടുക്കും. പ്രീമിയം ലോഞ്ച് വഴി അപേക്ഷിക്കുന്നവർക്ക് ബിഎൽഎസ് സെന്ററുകളിൽ പ്രത്യേക ഇരിപ്പിടം, റിഫ്രഷ്‌മെന്റ് ഉൾപ്പെടെ കൂടുതൽ മികച്ച സൗകര്യങ്ങൾ ലഭിക്കുമെന്നതാണ് വ്യത്യാസം. ഇതിന് എംബസി/കോൺസുലേറ്റ്, ബിഎൽഎസ് സർവീസ് ഫീസ് എന്നിവയ്ക്ക് പുറമേ 236.25 ദിർഹം അധികം നൽകണം. ഈ സേവനം ലഭിക്കണമെങ്കിൽ ഓൺലൈനായി അപ്പോയിൻമെന്റ് എടുക്കണം.

You May Also Like

More From Author

+ There are no comments

Add yours