ദമാം: സൗദി അറേബ്യയിൽ കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരന്റെ ശിക്ഷ നടപ്പാക്കി. കലാമുദ്ദീൻ മുഹമ്മദ് റഫീഖ് എന്നയാളെയാണ് വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സുപ്രിംകോടതി വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിട്ടതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കിയത്. വാക്ക് തർക്കത്തിനിടെ യമൻ പൗരനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മുഹമ്മദ് ഹസൻ അലി എന്ന യെമൻ പൗരനായിരുന്നു കൊല്ലപ്പെട്ടിരുന്നത്.
വിചാരണാ കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി ശരിവച്ചു. വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിട്ടതിന് പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയത്.
+ There are no comments
Add yours