അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിച്ചേരേണ്ട ഇത്തിഹാദ് എയർവേയ്‌സിന്റെ EY216 വിമാനം ജയ്പൂർ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ഡൽഹിയിലെ പ്രതികൂല കാലാവസ്ഥയെത്തുടർന്നാണ് വിമാനം വഴിതിരിച്ചു വിട്ടത്.
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള EY217 വിമാനം വൈകുമെന്നും എത്തിഹാദ് പ്രസ്താവനയിലൂടെ അറിയിച്ചു.
സർവിസുകളിൽ നേരിട്ട തടസ്സങ്ങൾക്ക് എയർലൈൻ ക്ഷമാപണം നടത്തി. “അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷ തങ്ങളുടെ പ്രഥമ പരിഗണനയാണെന്നും, യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും എയർലൈൻ അറിയിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ നിന്നും ഇന്ന് വൈകുന്നേരം 15 ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ.
+ There are no comments
Add yours