പ്രഥമ ഇന്ത്യ-സൗദി ഫെസ്റ്റിവൽ; ‘5K കമറാഡറി’ ജനു: 19 ന് ജിദ്ദയിൽ

1 min read
Spread the love

ജിദ്ദ: പ്രഥമ ഇന്ത്യ-സൗദി ഫെസ്റ്റിവൽ ജനുവരി 19 വെള്ളിയാഴ്ച ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നടക്കും. ‘5K കമറാഡറി’ എന്ന പ്രമേയത്തിന് കീഴിലുള്ള പരിപാടി അഞ്ച് സഹസ്രാബ്ദങ്ങളിലേക്ക് നീളുന്ന അറബ് ഇന്ത്യ സൗഹൃദപ്പെരുമയും തന്ത്രപ്രധാന പങ്കാളിത്തവും അടയാളപ്പെടുത്തുന്ന സാംസ്‌കാരികോത്സവമായിരിക്കും.

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റും ഗുഡ്‌വിൽ ഗ്ലോബൽ ഇനിഷ്യേറ്റീവും (ജിജിഐ) സംയുക്തമായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. സൗദിയുടെയും ഇന്ത്യൻ സംസ്‌കാരങ്ങളുടെയും സമ്പന്നമായ പൈതൃകവും സമകാലിക പുതുമകളും പ്രദർശിപ്പിക്കുന്ന ആകർഷകമായ പരിപാടികളോടെയാണ് ഫെസ്റ്റിവൽ ഒരുക്കുന്നത്.

ഫെസ്റ്റിവൽ ബ്രോഷർ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പുറത്തിറക്കി. പ്രഥമ ഫെസ്റ്റിവലിന്റെ വിജയം ഉറപ്പാക്കാൻ ഇന്ത്യൻ സമൂഹത്തിന്റെ പൂർണ പിന്തുണ അദ്ദേഹം അഭ്യർഥിച്ചു.

അഞ്ച് സഹസ്രാബ്ദത്തെ ഉറ്റ സൗഹൃദപ്പെരുമ എന്ന പ്രമേയത്തിലുള്ള ഫെസ്റ്റിവൽ പൗരാണികകാലം മുതൽ തുടരുന്ന സൗദി ഇന്ത്യൻ സാംസ്‌കാരിക വിനിമയം കൂടുതൽ കരുത്തുറ്റതാക്കുന്ന നാഴികക്കല്ലായിരിക്കുമെന്ന് കോൺസൽ ജനറൽ അഭിപ്രായപ്പെട്ടു.

You May Also Like

More From Author

+ There are no comments

Add yours