മസ്കറ്റ്: മസ്കറ്റിൽ നിന്നും സ്വദേശിയായ കുടുംബത്തെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് നാടുവിട്ട പ്രതിയെ ഇന്ത്യ ഒമാന് കെെമാറും. സുൽത്താനേറ്റിന് കൈമാറാൻ ശുപാർശ ചെയ്ത വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതികൾ ഹർജി സമർപ്പിച്ചിരുന്നു. ഇതാണ് ഡൽഹി ഹൈകോടതി വെള്ളിയാഴ്ച തള്ളിയത്. പ്രതിയായ മുഹമ്മദ് ഹനീഫ് ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇനി ഒമാനിൽ വിചാരണ നേരിടേണ്ടിവരും. ഡൽഹി ഹെെകോടതിയിൽ ആണ് ഇപ്പോൾ കേസ് ഉള്ളത്.
2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഒമാനിൽ നടക്കുന്നത്. ഒമാനി പൗരനേയും ഭാര്യയേയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസമയത്ത് ഒമാനിലെ ബിദിയയിലായിരുന്നു മുഹമ്മദ് ഹനീഫ് ജോലിചെയ്തിരുന്നത്. കുറ്റം നടത്തിയ ശേഷം ഇയാൾ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
പിന്നീട് കുറ്റം ചെയ്ത മൂന്നുപേർക്കൊപ്പം ഇദ്ദേഹം അറസ്റ്റിലായി. 2019 സെപ്റ്റംബറിൽ ആണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. ഒമാൻ പീനൽ കോഡിലെ ആർട്ടിക്കിൾ 302എ പ്രകാരം ശിക്ഷാർഹമായ ‘ആസൂത്രിത കൊലപാതക കുറ്റം’ ചെയ്തതായി ആരോപിച്ച് ഇദ്ദേഹത്തെ കൈമാറാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയും ഒമാനും തമ്മിലുള്ള ഉടമ്പടിപ്രകാരം കൊലപാതകം നടന്ന പ്രതികളെ കൈമാറാവുന്ന വിചാരണ കോടതി ഉത്തരവ്, ഹൈകോടതി ജസ്റ്റിസ് അമിത് ബൻസാൽ ശരിവെക്കുകയായിരുന്നു.
കേന്ദ്ര സർക്കാർ ഒമാൻ അധികൃതരുമായി ചർച്ചനടത്തി. ന്യായമായ വിചാരണ, സൗജന്യ നിയമസഹായം തുടങ്ങിയ സേവനങ്ങൾ എന്നിവ സംബന്ധിച്ച് വ്യക്തത വരുത്തുകയും ചെയ്തിട്ടുണ്ട്.
+ There are no comments
Add yours