റഷ്യ ഉണ്ടെങ്കിലും ഇന്ത്യയ്ക് പ്രിയം യു.എ.ഇ; വരും മാസങ്ങളിൽ യു.എ.ഇയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വർധിപ്പിക്കും

1 min read
Spread the love

ഡൽഹി: റഷ്യയിൽ നിന്നും വിലക്കിഴിവിൽ ക്രൂഡ് ഓയിൽ ലഭിച്ചതോടെ അറബ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി വലിയ തോതിൽ കുറിഞ്ഞിരുന്നു.

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വരും മാസങ്ങളിൽ യു.എ.ഇയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വർധിപ്പിക്കാനാണ് തീരുമാനമായിരിക്കുന്നത്. ദുബായിൽ നടന്ന കലാവാസ്ഥ ഉച്ചകോടിയിക്കിടെയാണ് ഇരു രാജ്യങ്ങളും ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. പരമ്പരാഗതമായി ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ സ്രോതസ്സായിരുന്നു യു.എ.ഇ.

2022-ൽ ഇന്ത്യൻ റിഫൈനർമാർ റഷ്യൻ ക്രൂഡ് ഓയിൽ വലിയ തോതിൽ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതോടെ വലിയ തിരിച്ചടി നേരിട്ട രാജ്യങ്ങളിൽ ഒന്നായിരുന്നു യു. എ.ഇ. നടപ്പ് സാമ്പത്തിക വർഷത്തിന്റെ (FY24) ആദ്യ ആറ് മാസങ്ങളിൽ, യു.എ.ഇയിൽ നിന്ന് ഇന്ത്യ 3.2 ബില്യൺ ഡോളർ മൂല്യമുള്ള ക്രൂഡ് ഒയിലാണ് ഇറക്കുമതി ചെയ്തത്.

65 ശതമാനം ഇടിവാണ് യു.എ.ഇയിൽ നിന്നുള്ള ഇറക്കുമതിയിൽ ഉണ്ടായിരിക്കുന്നത്. നേരത്തെ ഇരു രാജ്യങ്ങളും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചിരുന്നു. ഇതിലൂടെ 2030 ഓടെ എണ്ണ ഇതര വ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

You May Also Like

More From Author

+ There are no comments

Add yours