തൊഴിൽ മേഖലയിൽ വർധിച്ചു വരുന്ന അപകടങ്ങൾ; പരാതിക്കായി പുതിയ വെബ് പോർട്ടൽ തുറന്ന് സൗദി

0 min read
Spread the love

റിയാദ്: തൊഴിലിടങ്ങളിൽ വെച്ച് അപകടങ്ങൾ പരിക്കുകൾ, എന്തെങ്കിലും അസുഖങ്ങൾ എന്നിവ സംഭവിച്ചാൽ അത് റിപ്പോർട്ട് ചെയ്യാനും അതിനെ കുറിച്ചുള്ള അന്വേഷണ ഫലങ്ങളും രേഖപ്പെടുത്തുന്നതിനുമായി ഒരു വെബ് പോർട്ടൽ സൗദി അറേബ്യ ആരംഭിച്ചു. സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് നാഷനൽ കൗൺസിലും ചേർന്ന് ആണ് ഈ പോർട്ടൽ രൂപീകരിച്ചിരിക്കുന്നത്.

പ്രോഗ്രാമിന്റെ ആവശ്യകതകൾ നടപ്പാക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ വ്യക്തമാക്കാനാണ് ഇതിലൂടെ കൗൺസിൽ ലക്ഷ്യമിടുന്നത്. തൊഴിൽ സ്ഥലങ്ങളിൽ എന്തെങ്കിലും അപകടകരമായ കാരണങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടെത്താനും അത് തിരിച്ചറിയാനും വേണ്ടിയും അപകടകങ്ങൾ ആവർത്തിക്കാതെയിരിക്കാനും വേണ്ടിയാണ് ഇത്തരത്തിലൊരു സംവിധാനം സൗദി കൊണ്ടുവന്നിരിക്കുന്നത്.

സുരക്ഷിതവും ആരോഗ്യകരവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ട്ടിക്കുക, തൊഴിൽ അപകടങ്ങളും തൊഴിൽ മൂലമുണ്ടാകുന്ന രോഗങ്ങളും കുറക്കുക, എല്ലാ സ്ഥാപനങ്ങളെയും പിന്തുണക്കുകയും പ്രാപ്തമാക്കുകയും ചെയ്യുന്ന തരത്തിലൊരു പ്രോഗ്രാം ആണ് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്ത് തൊഴിൽ എടുക്കുന്ന പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യുന്ന തരത്തിലാണ് പുതിയ പോർട്ടൽ സംവിധാനം എത്തിയിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours