ഇന്ത്യയ്ക്ക് തിരിച്ചടി; എണ്ണ കയറ്റുമതി വർധിപ്പിക്കുന്ന പദ്ധതികൾ ഉപേക്ഷിക്കാൻ അരാംകോയോട് ഉത്തരവിട്ട് സൗദി ഭരണകൂടം

0 min read
Spread the love

സൗദി: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കനത്ത തിരിച്ചടി നൽകി സൗദി ഭരണകൂടം. എണ്ണ കയറ്റുമതി വർധിപ്പിക്കുന്ന പദ്ധതികൾ ഉപേക്ഷിക്കാൻ അരാംകോയോട് ഇന്ന് രാവിലെ സൗദി സർക്കാർ ഉത്തരവിട്ടു.

എണ്ണ ഉൽപ്പാദന ശേഷി പ്രതിദിനം 13 ദശലക്ഷം ബാരലായി ഉയർത്താനായിരുന്നു അരാംകോയുടെ പദ്ധതി. എന്നാൽ ഇതിൽ നിന്ന് പിന്മാറാൻ സൗദി ഭരണകൂടം നിർദ്ദേശം നൽകി. പകരം 12 ദശലക്ഷം ബാരൽ ശേഷി ലക്ഷ്യമിട്ടാൽ മതിയെന്നും നിർദ്ദേശിച്ചു. നിലവിൽ സൗദി അറേബ്യ 9 ദശലക്ഷം ബാരലാണ് പ്രതിദിനം ഉൽപ്പാദിപ്പിക്കുന്നത്. ഭരണകൂടത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അരാംകോ ദൗത്യത്തിൽ നിന്ന് പിന്മാറി.

ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നും എണ്ണയ്ക്ക് കൂടുതൽ ആവശ്യം വരുമെന്ന് കണ്ടായിരുന്നു സൗദിയുടെ നീക്കം. എന്നാൽ എല്ലാം നിർത്തിവയ്ക്കാനാണ് അരാംകോയോട് സൗദി ഉത്തരവിട്ടിരിക്കുന്നത്.

2027 ആകുമ്പോഴേക്കും എണ്ണ ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ സൗദി നേരത്തെ തീരുമാനിച്ചിരുന്നു. കോടികളാണ് ഈ പദ്ധതിക്ക് വേണ്ടി മാറ്റിവച്ചത്. കഴിഞ്ഞ വർഷം എണ്ണവില ആഗോള വിപണിയിൽ കുറഞ്ഞിരുന്നു. വില ഉയർത്താൻ വേണ്ടി ഉൽപ്പാദനം കുറയ്ക്കാൻ ഒപെക് തീരുമാനിച്ചു. ഉൽപ്പാദനം കുറച്ചാൽ വിപണിയിൽ എണ്ണ കുറയും. ഇതോടെ വില ഉയരുമെന്നായിരുന്നു സൗദിയുടെ നിഗമനം. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം മാറിയതോടെ എണ്ണവില ക്രമേണ ഉയർന്ന് ബാരലിന് 83 ഡോളറിൽ എത്തിയിട്ടുണ്ട്.

ബ്ലൂംബെർഗ് പറയുന്നതനുസരിച്ച്, സൗദി സർക്കാർ ഇപ്പോൾ ഈ ഉത്തരവിട്ടിരിക്കുന്നത്, അരാംകോ അതിൻ്റെ പ്രാഥമിക ഉടമയായ സംസ്ഥാനത്തിനുള്ള ഡിവിഡൻ്റ് പേയ്‌മെൻ്റുകൾ ഗണ്യമായി വർദ്ധിപ്പിച്ച സമയത്താണ് സ്‌പോർട്‌സ്, ടൂറിസം തുടങ്ങിയ മേഖലകളിലേക്ക് സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങൾക്കായി പതിനായിരക്കണക്കിന് ഡോളർ ചെലവഴിക്കുന്നതിനാൽ രാജ്യം ധനക്കമ്മി നേരിടുന്നു. അതാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നും ബ്ലൂംബെർഗ് പറയുന്നു.

You May Also Like

More From Author

+ There are no comments

Add yours