ജിദ്ദ: സൗദിയിൽ ഇൻഷുറൻസ് മേഖലയിലെ സെയിൽസ് ജോലികളിൽ സ്വദേശിവത്കരണം നടപ്പാക്കും. അടുത്ത വർഷം ഏപ്രിൽ 15 മുതലാണിത് നടപ്പിലാക്കുക. ഇതോടെ ഈ മേഖലയിൽ ജോലിചെയ്യുന്ന വിദേശികൾക്ക് ജോലി നഷ്ടമാകും.
ഇൻഷുറൻസ് മേഖലയിലെ നോൺ-സെയിൽസ് ജീവനക്കാർക്ക് വിൽപ്പനയുടെ ഭാഗമായുള്ള കമ്മിഷൻ ലഭിക്കാൻ അർഹതയുണ്ടാവില്ലെന്നും വ്യവസ്ഥചെയ്തിട്ടുണ്ട്.
സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് അതോറിറ്റി അധികൃതർ പരിശോധന നടത്തും. സ്വദേശിവത്കരണത്തോടെ ഇൻഷുറൻസ് മേഖല കൂടുതൽ മെച്ചപ്പെടുമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തൽ.
+ There are no comments
Add yours