മക്കയിലെ സൗർ ഗുഹ സന്ദർശനം; നാല് പേർ മിന്നലേറ്റ് മരിച്ചു

0 min read
Spread the love

മക്ക: പുണ്യനഗരിയിലെ ചരിത്രപ്രസിദ്ധമായ സൗർ ഗുഹ സന്ദർശിക്കാനെത്തിയ നാലു പേർ മിന്നലേറ്റു മരിച്ചു. സൗർ മലക്ക് മുകളിൽ വെച്ചാണ് മിന്നലേറ്റത്. മരിച്ചവർ ഏത് രാജ്യക്കാരാണെന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. അപകടം നടന്ന ശേഷമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അറബ് ഓൺലൈൻ മാധ്യമങ്ങളാണ് വാർത്ത പ്രസിദ്ധീകരിച്ചത്.

ശനിയാഴ്ചവരെ മക്ക മേഖലയിൽ മിക്ക സ്ഥലങ്ങളിലും മഴയും ഇടിമിന്നലും ഉണ്ടാവുമെന്ന് കാലാവസ്ഥാ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇടിമിന്നലേറ്റ് ഒരാൾക്ക് പരിക്കേറ്റതായും ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കി.സൗർ ഗുഹ കാണാൻ ദിനംപ്രതി നിരവധി വിശ്വാസികളാണ് എത്താറുള്ളത്.

പ്രവാചകൻ മുഹമ്മദ് നബി (സ)യും അനുചരൻ അബൂബക്കർ സിദ്ധീഖും (റ) മക്കയിൽ നിന്ന് മദീനയിലേക്ക് ഹജ്‌റ പോകുന്ന സമയത്ത് ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ച സൗർ പർവതത്തിലെ ഗുഹയാണിത് എന്നാണ് വിശ്വാസം.

You May Also Like

More From Author

+ There are no comments

Add yours