അനധികൃത ഫാമുകൾക്കെതിരെ നിയമം; ലംഘിച്ചാൽ 1,000 മുതൽ ഒരു ലക്ഷം ദിർഹം വരെ – ദുബായ് ഭരണാധികാരി

1 min read
Spread the love

ദുബായ്: എമിറേറ്റിൽ അനധികൃത ഫാമുകളെ നിയന്ത്രിക്കുന്നതിനുള്ള നിയമം പ്രഖ്യാപിച്ചു. പുതിയ നിയമപ്രകാരം സ്വന്തം ഉടസ്ഥതയിലുള്ളതല്ലാത്ത ഭൂമിയിൽ വ്യക്തികൾക്ക്​ ഫാമുകൾ സ്ഥാപിക്കാനോ വേലി കെട്ടാനോ അനുവാദമില്ല. വെള്ളിയാഴ്ച യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂം ആണ്​ ഫാം നിയന്ത്രണ നിയമം പ്രഖ്യാപിച്ചത്​.നിയമം ലംഘിച്ചാൽ 1,000 മുതൽ ഒരു ലക്ഷം ദിർഹം വരെയാണ്​ പിഴ. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്​.

നിലവിലെ ഗുണഭോക്താക്കളെല്ലാം ഉത്തരവിറങ്ങി മൂന്നു മാസത്തിനുള്ളിൽ പുതിയ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്തണം.ദുബായ് ഒട്ടക റേസിങ്​ ക്ലബിൻറെ മേൽനോട്ടത്തിലുള്ള ഒട്ടക കുതിരപ്പന്തയത്തിന്​ സമർപ്പിച്ചിരിക്കുന്ന ഫാമുകൾ, ദുബായ് മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ശൈത്യകാല ക്യാമ്പുകൾ അല്ലെങ്കിൽ ദുബായ് ഭരണാധികാരിയുടെ തീരുമാനപ്രകാരം നൽകിയിരിക്കുന്ന മറ്റേതെങ്കിലും വിഭാഗം എന്നിവ ഒഴികെ ദുബായിലെ പൗരൻമാർക്ക്​ അനുവദിച്ച ഫാമുകൾക്ക്​ പുതിയ വ്യവസ്ഥകൾ ബാധകമാണ്​.

ദുബായ് മുനിസിപ്പാലിറ്റിയുമായി ഏകോപിപ്പിച്ച്​ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ അൽ മക്തൂമിൻറെ സംഭരണ, ധനകാര്യ മന്ത്രാലയത്തിനായിരിക്കും ഫാം കാര്യങ്ങളുടെ​ മേൽനോട്ടത്തിൻറെയും നിയന്ത്രണത്തിൻറെയും ചുമതല.

ദുബായിൽ ഫാം നടത്തിപ്പിനായി ഭൂമി അനുവദിക്കുന്നതിനുള്ള ഉത്തരവാദിത്തം ദുബായ് റൂളർ ഓഫിസുമായി ഏകോപിപ്പിച്ച്​ ദുബായ് മുനിസിപ്പാലിറ്റിക്കായിരിക്കും. മൃഗങ്ങളുടെ രജിസ്​ട്രേഷൻ, അവയ്ക്കുണ്ടാകുന്ന രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ നിയന്ത്രണവും ദുബായ് മുനിസിപ്പാലിറ്റിക്കായിരിക്കും.

നിയമം നടപ്പിലാക്കാനായി ‘ഫാം അഫേഴ്​സ്​ റഗുലേറ്ററി കമ്മിറ്റി’ എന്ന പേരിൽ സ്ഥിരം കമ്മിറ്റിയും രൂപവത്​കരിക്കും. ദുബൈയുടെ ഭക്ഷ്യസുരക്ഷാ നയവുമായും ഉയർന്ന പൊതുജനാരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയുമായും ചേർന്നതാണ്​ പുതിയ ഉത്തരവെന്ന്​ മീഡിയ ഓഫിസ്​ അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours