ഹൈഡ്രജൻ ടാക്സികൾ ചീറിപായുന്ന അബുദാബി; അഡ്നോക്ക് ഹൈഡ്രജൻ സ്റ്റേഷൻ തുറന്നു

0 min read
Spread the love

അബുദാബിയിൽ ഹൈഡ്രജൻ ഇന്ധനമായി ഓടുന്ന ടാക്സികൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചു. തവസുൽ ട്രാൻസ്പോർട്ട്, അഡ്നോക്ക് എന്നിവയുമായി സഹകരിച്ച് അബുദാബി സംയോജിത ഗതാഗത കേന്ദ്രമാണ് ഹൈഡ്രജൻ ടാക്സികൾ റോഡിലിറക്കിയത്.

പരിസ്ഥിതി സൗഹൃദ ബദൽ ഇന്ധനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണം.

അഡ്നോക്ക് കഴിഞ്ഞ ദിവസം അബുദാബിയിൽ ഹൈഡ്രജൻ ഇന്ധനമായി നിറക്കുന്ന സ്റ്റേഷനുകളും തുറന്നിട്ടുണ്ട്.

ആ​ഗോള കാലാവസ്ഥാ ഉച്ചകോടിയോടനുബന്ധിച്ച് അബുദാബിയുടെ പാരിസ്ഥിതിക ലക്ഷ്യങ്ങൾ കൈവരിക്കാനും എമിറേറ്റിൽ ഉയർന്ന ഊർജ്ജ ഉപഭോഗ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാനും ഇത്തരം പദ്ധതികൾ കൊണ്ട് ലക്ഷ്യമിടുന്നു.

You May Also Like

More From Author

+ There are no comments

Add yours