ഹുദൈരിയത്ത്; ലോക പ്രശസ്തമായ അബുദാബിയുടെ ഭീമൻ പട്ടം പറത്തൽ ഇന്ന് സമാപിക്കും

0 min read
Spread the love

അബുദാബി: ഹുദൈരിയത്ത് അന്താരാഷ്ട്ര പട്ടംപറത്തൽ ഉത്സവത്തിന്റെ ഭാഗമായി ഭീമാകാരമായ കുറുക്കൻ, തിമിംഗലങ്ങൾ, വർണ്ണാഭമായ മത്സ്യങ്ങൾ എന്നിവയുടെ ആകൃതിയിലുള്ള പട്ടങ്ങൾ മർസാന ബീച്ചിൽ ഉയരുകയാണ്.

പട്ടങ്ങൾ പറന്നുയരുന്നത് കാണുന്നതോടൊപ്പം സന്ദർശകർക്ക് പട്ടം നിർമ്മാണത്തിലും അലങ്കാര ശിൽപശാലകളിലും പങ്കുചേരാം. 3,000 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഹുദൈരിയത്ത് അബുദാബിയെ സംബന്ധിച്ചിടത്തോളം ശാരീരികക്ഷമതയ്ക്കും പ്രകൃതിക്കും പ്രാധാന്യം നൽകുന്ന ഉത്സവം കൂടിയാണ്.

ഷെയ്ഖ് ഷാഖ്ബൗട്ട് ബിൻ സുൽത്താൻ സ്ട്രീറ്റിന്റെ സമീപമുള്ള ദ്വീപിലാണ് പട്ടം പറത്തൽ ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്. തൂക്കുപാലം വഴിയാണ് ദ്വീപ് അബുദാബിയുമായി ബന്ധിപ്പിച്ചിരിക്കുന്നത്. പ്രധാന റോഡിന് പുറമെ സൈക്ലിംഗ് പാതകളിലൂടെയും ദ്വീപിലേക്ക് പ്രവേശിക്കാം. ഒഴിഞ്ഞുക്കിടക്കുന്ന ദ്വീപ് ജൂണിൽ 5,100 ഹെക്ടറുകളിൽ പാർപ്പിടവും, മറ്ര് വിനോദ സഞ്ചാര കേന്ദ്രങ്ങളും ഒരുക്കാൻ അബുദാബി പദ്ധതിയിടുന്നുണ്ട്.

റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ ഒഴികെ, ഡെവലപ്പർ മോഡൺ പ്രോപ്പർട്ടീസ് നയിക്കുന്ന പുതിയ മെഗാ പ്രോജക്റ്റ്, 16 കിലോമീറ്റർ ബീച്ചുകൾ ഉൾപ്പെടെ നിർമ്മിക്കാനും പദ്ധതിയുടെ രൂപരേഖയിൽ ചേർത്തിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours