യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും; ജാ​ഗ്രതാ നിർദ്ദേശം

1 min read
Spread the love

ദുബായ്: യുഎഇയുടെ ചില ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ കനത്ത മഴയും ആലിപ്പഴ വർഷവുമുണ്ടായതായി റിപ്പോർട്ട്. താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണെങ്കിലും ഞായറാഴ്ച വൈകുന്നേരവും ഷാർജയിലും അബുദാബിയിലും മറ്റ് ചില പ്രദേശങ്ങളിലും കനത്ത മഴയും ആലിപ്പഴ വർഷവും അനുഭവപ്പെട്ടു.

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) മഴയ്ക്കുള്ള സാധ്യതയും പ്രവചിച്ചിരുന്നു…അൽഐനിലെ അൽ ഷിവൈബിലും ഷാർജയിലെ ഈസ്റ്റ് അൽ മദാമിലും കനത്ത മഴയുണ്ടായതായി കാലാവസ്ഥാ വകുപ്പ് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ അറിയിച്ചു.

മഴയ്ക്കും കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ എൻസിഎം ചില പ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 കി.മീ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വാഹനമോടിക്കുന്നവരോടും പുറത്ത് നിന്ന് ജോലികൾ ചെയ്യുന്നവരോടും ജാ​ഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours